യു.എസിെൻറ പിന്മാറ്റത്തോടെ മിസൈൽ കരാർ റദ്ദാകും– റഷ്യ
text_fieldsമോസ്കോ: യു.എസ് പിന്മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ ശീതയുദ്ധകാലത്ത് ഒപ്പുവെച്ച മിസൈൽ കരാർ റദ്ദാകുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. 1987ൽ ഒപ്പുെവച്ച ഇൻറർമീഡിയറ്റ്-റെയ്ഞ്ച് ന്യൂക്ലിയർ ഫോഴ്സസ് കരാറിലെ വ്യവസ്ഥകൾ റഷ്യ ലംഘിച്ചതായി ആരോപിച്ചാണ് യു.എസിെൻറ പിന്മാറ്റം.
ആറുമാസത്തിനകം കരാറിൽനിന്ന് പിന്മാറാൻ നടപടിതുടങ്ങിയതായി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാർ വ്യവസ്ഥകൾ യു.എസും പാലിക്കുന്നില്ലെന്ന് റഷ്യ ആരോപിച്ചു. 500 മുതൽ 5500 കി.മീ വരെ പരിധിയുള്ള മിസൈലുകൾ വിക്ഷപിക്കുന്നത് നിരോധിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.