കോവിഡ് ഭീതി കാരണം എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് മാറ്റി
text_fieldsലണ്ടൻ: കോവിഡ് വൈറസ് വ്യാപനം തുടരുന്നതിനാൽ മുൻകരുതലിെൻറ ഭാഗമായി എലിസബത്ത് രാജ്ഞിയെയും ഭർത്താവ് ഫിലിപ ്പ് രാജകുമാരനെയും ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് മാറ്റി. നോർഫോക്ക് സാൻട്രിങ്ഹാം എസ്റ്റേറ്റിലെ കെ ാട്ടാരത്തിലേക്കാണ് മാറ്റിയത്.
93 വയസുള്ള എലിസബത്ത് രാജ്ഞിയും 98 വയസുള്ള ഫിലിപ്പ് രാജകുമാരനും രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻകരുതലിെൻറ ഭാഗ്യമായാണ് സാമൂഹ്യ സമ്പർക്കം പൂർണമായും ഒഴിവാക്കുന്നത്. പ്രായം കൂടും തോറും കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളിയും വർധിക്കുന്നുണ്ട്. രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരിൽ ഏറെയും പ്രായം കൂടിയവരാണ്.
ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് 21 ൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് മരിച്ചത്. പ്രായം കൂടിയവരാണ് കോവിഡ് വൈറസിനെ അതിജീവിക്കാതെ മരണത്തിന് കീഴടങ്ങുന്നവരിൽ ഏറെയും. അതിനാൽ 70 വയസിന് മുകളിലുള്ളവരെ മുഴുവൻ ക്വാറൈൻറൻ ചെയ്യുന്നത് പോലും അധികൃതർ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.