എലിസബത്ത് രാജ്ഞിയുടെ ‘വില്ലോ’ ഇനി ഇല്ല
text_fieldsലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പാലസിലെ അവസാന കോർഗിയിനത്തിൽപെട്ട ‘വില്ലോ’എന്ന പട്ടി മരണത്തിനു കീഴടങ്ങി. കാൻസർ ബാധിച്ചാണ് വില്ലോ മരിച്ചത്. 15 വയസ്സായിരുന്നു വില്ലോക്ക്. 2012ലെ ലണ്ടൻ ഒളിമ്പിക്സിെൻറ ഉദ്ഘാടന വേളയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു വില്ലോ.
മുപ്പതിലേറെ പെംേബ്രാക് വെൽഷ് കോർഗി പട്ടികൾ രാജ്ഞിക്കുണ്ടായിരുന്നു. 2015ൽ സൂസൻ എന്ന കോർഗി ഇല്ലാതായതോടെ രാജ്ഞി പുതിയ പട്ടികളുടെ പ്രജനനം അവസാനിപ്പിക്കുകയായിരുന്നു. രാജ്ഞിയോ
ടൊപ്പം തന്നെ പ്രശസ്തമാണ് അവരുടെ വളർത്തു പട്ടികളോടുള്ള സ്േനഹവും. കുട്ടിക്കാലം മുതലേ എലിസബത്ത് രാജ്ഞിക്ക് കോർഗികളോട് വളരെ വാത്സല്യമായിരുന്നു. 1933ലാണ് ‘ഡൂക്കി’ എന്നു പേരിട്ട ആദ്യത്തെ കോർഗിയെ ലഭിക്കുന്നത്. വളർത്തുപട്ടികളെ പിരിയാനാവാത്ത എലിസബത്ത് രാജ്ഞി മധുവിധു ആേഘാഷിക്കാൻ േപാകുേമ്പാൾപോലും പ്രിയപ്പെട്ട കോർഗിയെ കൊണ്ടു പോയിരുന്നു. നിലവിൽ ‘ഡോർഗിസ്’ ഇനത്തിൽപെട്ട സങ്കരയിനമായ വുൽകാൻ, കാൻഡി എന്നിങ്ങനെ പേരായ രണ്ട് വളർത്തുനായ്ക്കൾ മാത്രമാണ് പാലസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.