ലൈംഗിക കുറ്റവാളിയുമായി സൗഹൃദം; ആൻഡ്രൂ രാജകുമാരനെ ചുമതലകളിൽ നിന്നൊഴിവാക്കി
text_fieldsലണ്ടൻ: അമേരിക്കയിലെ കുപ്രസിദ്ധ കൗമാര ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം വിവാദമായതിനെ തുടർ ന്ന് യോർക് പ്രഭു ആൻഡ്രൂ രാജകുമാരനെ എലിസബത്ത് രാജ്ഞി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കി. എപ്സ്റ്റീനുമ ായുള്ള സൗഹൃദത്തെ കുറിച്ചുള്ള തുറന്നുപറച്ചിൽ രാജകുടുംബത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിൽ, തന്നെ ച ുമതലകളിൽ നിന്നൊഴിവാക്കണമെന്ന് എലിസബത്ത് രാജ്ഞിയോട് അഭ്യർഥിച്ചതായി ആൻഡ്രൂ രാജകുമാരൻ പ്രസ്താവന പുറപ ്പെടുവിച്ചിരുന്നു.
തുടർന്ന് ന്യൂസിലൻഡ് പര്യടനത്തിലുള്ള വെയ്ൽസിലെ ചാൾസ് രാജകുമാരനുമായി കൂടിയാലോചിച്ച ശേഷം രാജ്ഞി ആൻഡ്രൂ രാജകുമാരനെ ബക്കിങ്ഹാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിവർഷം കൊട്ടാരത്തിൽ നിന്ന് ലഭിച്ചിരുന്ന 2,49,000 പൗണ്ടിൻെറ ആനുകൂല്യവും ആൻഡ്രൂ രാജകുമാരന് നഷ്ടമാകും. അദ്ദേഹവുമായി സഹകരിച്ചിരുന്ന ബർക്ലെയ്സ്, കെ.പി.എം.ജി, ഇംഗ്ലീഷ് നാഷണൽ ബാലെ തുടങ്ങി 20 ഓളം പ്രമുഖ കമ്പനികളും സന്നദ്ധ സംഘടനകളും ബഹിഷ്കരണ ഭീഷണിയുമായി രംഗത്തെത്തിയിട്ടുമുണ്ട്.
നിരവധി കൗമാര ലൈംഗീക പീഡന കേസുകളിലും സാമ്പത്തിക ക്രമക്കേടുകളിലും പ്രതിയായ ജെഫ്രി എപ്സ്റ്റീൻ ഈ വർഷം ആഗസ്റ്റിൽ ജയിലിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു. എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്ക് ഖേദമില്ലെന്ന് കഴിഞ്ഞ ദിവസം ബി.ബി.സി അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും 59കാരനുമായ ആൻഡ്രൂ രാജകുമാരൻ വിവാദത്തിൽപ്പെടുന്നത്. വിവാദം രാജകുടുംബത്തിലും ‘പൊട്ടിത്തെറികൾ’ സൃഷ്ടിച്ചേതാടെ എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ഖേദവും അയാൾ ഇരകളാക്കിയവരോട് സഹതാപവും പ്രഖ്യാപിച്ച് ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു.
അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രൂ രാജകുമാരൻെറ പേര് പറഞ്ഞ് എപ്സ്റ്റീൻ ഇരകളെ കണ്ടെത്തിയെന്നും 2010ൽ മറ്റൊരു കേസിൽ ജയിൽ മോചിതനായ എപ്സ്റ്റീനെ രാജകുമാരൻ സന്ദർശിച്ചിരുന്നെന്നുമുള്ള വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 17ാം വയസിൽ താനുമായി മൂന്ന് തവണ രാജകുമാരൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് എപ്സ്റ്റീൻെറ ഇരകളിലൊരാളായ വർജീനിയ വെളിപ്പെടുത്തിയിരുന്നു. രാജകുമാരൻ അത് നിഷേധിച്ചെങ്കിലും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്തുവന്നതോടെ വെട്ടിലായി. എപ്സ്റ്റീൻെറ ഇരകളിൽ പലരും രാജകുമാരനെതിരെ മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.