യൂറോപ്പിൽ വീണ്ടും സൈബർ ആക്രമണം
text_fieldsലണ്ടൻ: റഷ്യ, ബ്രിട്ടൻ, യുക്രെയ്ൻ അടക്കം അഞ്ചു രാജ്യങ്ങളിൽ വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണം. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ വ്യാപിക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്. ഇന്ത്യയിൽ തൽക്കാലം ഭീഷണിയില്ല. യുക്രെയ്നിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. യുക്രെയ്ൻ നാഷനൽ ബാങ്ക് രാജ്യത്തെ ധനകാര്യസ്ഥാപനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.
പ്രമുഖ ജർമൻ പോസ്റ്റൽ ആൻഡ് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ മെർക്ക് ആൻഡ് കമ്പനി ട്വീറ്റ് ചെയ്തു. കമ്പ്യൂട്ടറുകളിൽ കയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണ് വാനാക്രിയുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.