മതചിഹ്നങ്ങൾ വിലക്കുന്ന കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
text_fieldsലണ്ടൻ: തൊഴിലിടങ്ങളിൽ മതചിഹ്നങ്ങൾ വിലക്കിക്കൊണ്ടുള്ള യൂറോപ്യൻ യൂനിയൻ കോടതിയുടെ ഉത്തരവിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ഉത്തരവ് മതവിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും കടുത്ത വിവേചനമാണെന്നും ആംനസ്റ്റി ഇൻറർനാഷനൽ കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ മുഴുവൻ രാജ്യങ്ങളും രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു.
യൂറോപ്പിെൻറ കടുത്ത മുസ്ലിം വിരുദ്ധതയാണ് കോടതി ഉത്തരവിലൂെട പുറത്തുവന്നിരിക്കുന്നതെന്ന് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വിമൺ ലോയേഴ്സ് ഫോർ ഹ്യൂമൻറൈറ്റ്സ് ആരോപിച്ചു. നിയമത്തിെൻറ പിന്തുണയോടെ നടക്കുന്ന വിവേചനമാണിത്. മതചിഹ്നങ്ങൾക്ക് നിരോധനം എന്ന് ഉറക്കെ പറയുേമ്പാഴും അത് ഹിജാബ് നിരോധനമാണ് ലക്ഷ്യമിടുന്നത്. മുസ്ലിം സ്ത്രീയുടെ മൗലിക അവകാശത്തിനെതിരായ നീക്കമാണിതെന്നും സംഘടന വിമർശിച്ചു.
അതേസമയം, കോടതി വിധിയെ അനുകൂലിച്ച് യൂറോപ്പിലെ വലതുപക്ഷ സംഘടനകൾ രംഗത്തെത്തി. വിധി യൂറോപ്യൻ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതാണെന്ന് യൂറോപ്യൻ പീപ്ൾസ് പാർട്ടി മേധാവി മാൻഫ്രെഡ് വെബെർ പറഞ്ഞു. യൂറോപ്യൻ യൂനിയൻ പാർലെമൻറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് യൂറോപ്യൻ പീപ്ൾസ് പാർട്ടി. ഫ്രഞ്ച് പ്രസിഡൻറ് സ്ഥാനാർഥി ഫിലനും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ബെൽജിയവും ഫ്രാൻസുമാണ് ജോലി സ്ഥലത്ത് മതചിഹ്നങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.