റാബ് രോഗബാധിതനായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക ഇന്ത്യൻ വംശജൻ റിഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് 19 ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായതിനാൽ വിദേ ശമന്ത്രി ഡൊമിനിക് റാബ് ആണ് നിലവിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നത്. റാബ് രോഗബാധിതനായാൽ ഇന്ത്യൻ വംശജനും ധ നമന്ത്രിയുമായ റിഷി സുനകിന് ആയിരിക്കും പ്രധാനമന്ത്രിയുടെ ചുമതലയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനാണ് 39കാരനായ റിഷി സുനക്.ലണ്ടനിലെ സെൻറഎ തോമസ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിൽസയിൽ കഴിയുന്ന ബോറിസ് ജോൺസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് അറിയിച്ചു. അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
വെൻറിലേറ്റർ ആവശ്യവുമില്ല. ബ്രിട്ടനിലെ ലോക്ഡൗൺ ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ചക്ക് ശേഷവും തുടരണമെന്ന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ചുമതല നിർവഹിക്കാൻ ഡൊമിനിക് റാബിന് കഴിയാതെ വരുന്ന സാഹചര്യത്തിൽ റിഷി സുനക് ആണ് പ്രസ്തുത ചുമതല നിർവഹിക്കേണ്ടതെന്നും അദ്ദേഹം നിർദേശിച്ചതായി വക്താവ് വ്യക്തമാക്കി. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയായ ചാൻസലർ ഓഫ് എക്സ്ചെക്കർ ആയി ഫെബ്രുവരിയിലാണ് റിഷി നിയമിതനായത്. ട്രഷറി ചീഫ് സെക്രട്ടറി ആയിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.