വിവാദ അഴിമതി നിയമം റുമേനിയ റദ്ദാക്കുന്നു
text_fieldsബുക്കറസ്റ്റ്: അഴിമതി വിരുദ്ധ നിയമത്തില്‍ ഇളവുവരുത്താനുള്ള ഉത്തരവില്‍നിന്ന് പിന്‍വാങ്ങാന്‍ റുമേനിയന്‍ സര്‍ക്കാറിന്‍െറ നീക്കം. ചെറിയ അഴിമതി കുറ്റങ്ങളില്‍ കേസെടുക്കില്ളെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ അഞ്ചു ദിവസമായി രാജ്യത്ത് തുടരുന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് വിവാദ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്‍െറ ഭാഗമായാണ് പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ആരംഭിച്ചത്.
ഈ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഞായറാഴ്ച അടിയന്തരയോഗം ചേരുമെന്ന് പ്രധാനമന്ത്രി സൊറിന്‍ ഗ്രിന്‍ഡിനോ പറഞ്ഞു. അഴിമതിവിരുദ്ധ നിയമത്തില്‍ ഇളവുവരുത്താനുള്ള ഉത്തരവ് ഫെബ്രുവരി പത്തു മുതല്‍ നിലവില്‍വരുമെന്നാണ് അറിയിച്ചിരുന്നത്.
അധികാര ദുര്‍വിനിയോഗം, പ്രവൃത്തിയിലെ അശ്രദ്ധ, താല്‍പര്യങ്ങളിലെ വൈരുധ്യം തുടങ്ങിയ കുറ്റങ്ങളില്‍ 44,000 യൂറോ കുറവാണ് സാമ്പത്തിക നഷ്ടമെങ്കില്‍ കേസെടുക്കില്ളെന്നായിരുന്നു വിധി. ജയിലിലെ തടവുകാരുടെ എണ്ണം കുറക്കാനും ഭരണഘടനയില്‍ പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് പുതിയ വിധി പുറപ്പെടുവിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍, അഴിമതിക്കേസുകളില്‍ കുടുങ്ങിയ മന്ത്രിമാരെ രക്ഷപ്പെടുത്താനുള്ള വഴിയാണിതെന്നാണ് ജനങ്ങളുടെ ആരോപണം. അഴിമതിക്കെതിരെയുള്ള വളര്‍ച്ച തടസ്സപ്പെടുത്തിയതിന് ഇ.യു റുമേനിയക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.