യു.എസ് പശ്ചിമേഷ്യയെ തകർക്കുന്നു –റൂഹാനി
text_fieldsബഗ്ദാദ്: 2013ൽ അധികാരമേറ്റ ശേഷം ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആദ്യമായി ഇറാഖ് സന്ദർ ശനത്തിനെത്തി. റൂഹാനിയെ ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ് സ്വീകരിച്ചു. ഇരുവരും സംയുക്ത വാർത്തസമ്മേളനം നടത്തുകയും ചെയ്തു.
തങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നതിൽനിന്ന് ഇറാഖിനെ തടയാൻ ശ്രമിക്കുന്ന യു.എസിനെ റൂഹാനി രൂക്ഷമായി വിമർശിച്ചു. ‘‘യു.എസ് പശ്ചിമേഷ്യയെ തകർക്കാൻ ശ്രമിക്കുന്ന രാജ്യമാണ്. മേഖലയെ നിന്ദിക്കുകയാണ് അവരുടെ ലക്ഷ്യം. ഇറാഖിലും സിറിയയിലും മറ്റിടങ്ങളിലും യു.എസ് വർഷിച്ച ബോംബുകൾ മറക്കാനാവില്ല’’ -റൂഹാനി പറഞ്ഞു. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധം ഉൗഷ്മളമാണെന്നും അത് ശക്തിപ്പെടുത്താൻ തെൻറ സന്ദർശനം ഉപകരിക്കുമെന്നും റൂഹാനി അഭിപ്രായപ്പെട്ടു. ഇറാനെപ്പോലുള്ള അയൽരാജ്യത്തെ കിട്ടിയത് ഇറാഖിെൻറ ഭാഗ്യമാണെന്ന് പറഞ്ഞ ബർഹാം സാലിഹ് യു.എസിനെ കുറിച്ച് പരാമർശിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.