അസാൻജിനെ രക്ഷപ്പെടുത്താൻ റഷ്യ ഇടപെട്ടതായി റിപ്പോർട്ട്
text_fieldsമോസ്കോ: ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിെൻറ മോചനത്തിനായി റഷ്യൻ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഇവർ ലണ്ടനിൽെവച്ച് കൂടിയാലോചന നടത്തിയതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
നയതന്ത്ര വാഹനത്തിൽ അസാൻജിനെ എംബസിയിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പദ്ധതികളിലൊന്ന്. ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നു കരുതി ഇൗ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2017 ക്രിസ്മസിനോടനുബന്ധിച്ച് അസാൻജിനെ മാറ്റാനായിരുന്നു പദ്ധതിയിട്ടത്. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടോയെന്ന അന്വേഷണത്തിൽ മുഖ്യ ഇടനിലക്കാരൻ അസാൻജ് ആണ്.
തെരഞ്ഞെടുപ്പു സമയത്ത് റഷ്യൻ ഹാക്കർമാർ ഡെമോക്രാറ്റിക് പാർട്ടിയുടെ മെയിലുകൾ ചോർത്തി വിവരങ്ങൾ പുറത്തുവിട്ടിരുന്നു. അതിൽ സുപ്രധാനമായ 50,000 ഡോക്യുമെൻറുകൾ വിക്കിലീക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, വിവരങ്ങൾ ചോർത്തിനൽകിയത് റഷ്യയാണെന്ന കാര്യം അസാൻജ് നിഷേധിച്ചിരുന്നു.
സര്‍ക്കാറിെൻറ രഹസ്യാന്വേഷണ രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടതു മുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്. അമേരിക്കന്‍ ഭീഷണിയും സൈനിക നടപടികളും ഭയന്നാണ് അസാന്‍ജ് ബ്രിട്ടനിലെത്തിയത്. അതിനിടെ, 2010ലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.