അമേരിക്കൻ ഉപരോധം നിയമവിരുദ്ധം; ഇറാനെ സഹായിക്കുമെന്ന് റഷ്യ
text_fieldsമോസ്കോ: ആണവ കരാറിൽനിന്ന് പിന്മാറിയ യു.എസ് ഇറാനെതിരെ കടുത്ത ഉപരോധവുമായി രം ഗത്തെത്തിയതോടെ പ്രതിരോധം തീർക്കാൻ റഷ്യ ഒരുങ്ങുന്നു. ഇറാനെ എണ്ണ വ്യാപാരത്തിൽ സഹായിക്കുമെന്നും ഉപരോധം നിയമവിരുദ്ധമാണെന്നും റഷ്യൻ ഉൗർജമന്ത്രി അലക്സാണ്ടർ നൊവാക് ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2015ലെ ആണവ കരാറിനെ തുടർന്ന് മരവിപ്പിച്ച ഉപരോധം വെള്ളിയാഴ്ച മുതൽ വീണ്ടും യു.എസ് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇത് പൂർണമായും നിലവിൽ വരും. ഇറാെൻറ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയിൽ ആണവ കരാറിെൻറ ഭാഗമായ യൂറോപ്യൻ രാജ്യങ്ങൾക്കും എതിർപ്പുണ്ട്. എന്നാൽ, ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് യു.എസ് പ്രസിഡൻറ് അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യു.എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ആണവ പദ്ധതികളെല്ലാം അവസാനിപ്പിക്കുന്ന പുതിയ കരാറിന് സന്നദ്ധമാണെന്നും ട്രംപ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, പുതിയ കരാറിന് തയാറല്ലെന്ന് ഇറാൻ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ഇറാനിൽനിന്ന് ക്രൂഡ് ഒായിൽ വാങ്ങുന്നത് തുടരാനും 2014ൽ റഷ്യയും ഇറാനും തമ്മിൽ ഒപ്പുവെച്ച എണ്ണക്ക് പകരം ചരക്ക് കരാറനുസരിച്ച് മുേന്നാട്ടുപോകാനുമാണ് തീരുമാനമെന്നും നൊവാക് പറഞ്ഞു. ഉപരോധം മറികടന്ന് വ്യാപാരം തുടരാനുള്ള ശ്രമം യൂറോപ്യൻ രാജ്യങ്ങളും നടത്തുന്നുണ്ട്. എന്നാൽ, പ്രായോഗികമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.