ധ്രുവക്കരടികളുടെ കടന്നുകയറ്റം; റഷ്യൻദ്വീപിൽ അടിയന്തരാവസ്ഥ
text_fieldsമോസ്കോ: ധ്രുവക്കരടികളുടെ കടന്നുകയറ്റം മൂലം റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ ശനി യാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡസന്‍കണക്കിന് ധ്രുവക്കരടികളാണ് വീടുകളിലേക ്കും പൊതുഇടങ്ങളിലേക്കും കടന്നുകയറിയത്. വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാ ന്നിധ്യം ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. അടിയന്തരനടപടി എടുക്കണമെന്ന് 3000ത്തോളം ദ്വീപ് നിവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ പരിസ്ഥിതി വ്യതിയാനത്തിെൻറ ഫലമാണെന്നാണ് വിലയിരുത്തല്‍. ധ്രുവക്കരടികള്‍ അക്രമകാരികളാണെന്നുള്ളത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരടികളെ കൊല്ലാന്‍ കഴിയില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. ധ്രുവക്കരടികളെ വേട്ടയാടുന്നത് റഷ്യയില്‍ നിരോധിച്ചിട്ടുണ്ട്.
ആഗോള താപനില വര്‍ധിച്ചതിനാൽ ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം ധ്രുവക്കരടികള്‍ കരയില്‍ തങ്ങുന്ന സമയം കൂട്ടുകയാണ്. കരയില്‍ ഇവക്ക് ഭക്ഷണം കണ്ടെത്തല്‍ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. ആറു മുതല്‍ പത്തു വരെ കരടികളുള്ള സംഘങ്ങൾ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്കൂളുകളിലയക്കാന്‍ മടിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.