റഷ്യൻ വിമാനം സിറിയ വെടിവെച്ചിട്ടു; നടപടി അബദ്ധത്തിലെന്ന്
text_fieldsമോസ്കോ: 15 ജീവനക്കാരുമായി യാത്രചെയ്ത റഷ്യൻ യുദ്ധവിമാനം ഇസ്രായേൽ ആക്രമണം തടയുന്നതിനിടെ, സിറിയൻ വ്യോമപ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. ഇസ്രായേലിെൻറ നിരുത്തരവാദ പ്രവൃത്തികളാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റഷ്യ കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാത്രി 11നാണ് െഎ.എൽ 20 വിമാനം മെഡിറ്ററേനിയൻ കടലിനു മുകളിൽവെച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമായത്.
സിറിയയിലെ ലതാകിയ പ്രവിശ്യയിൽ ഇസ്രാേയലിെൻറ നാല് എഫ് 16 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുന്നതിനിടെയാണ് വിമാനം കാണാതായതെന്നാണ് റിപ്പോർട്ട്. സിറിയൻ തീരത്തുനിന്ന് 35 കി.മീ. അകലെ വെച്ചാണ് െഎ.എൽ20 യുദ്ധവിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനം സിറിയൻ തീരത്തുനിന്ന് ലതാകിയക്കടുത്ത റഷ്യയുടെ വ്യോമതാവളത്തിലേക്ക് മടങ്ങുകയായിരുന്നു. ആകാശത്തു വെച്ചുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ഫലമായി റഷ്യൻ യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ വാർത്ത ഏജൻസിയായ ഇൻറർഫാക്സിനെ അറിയിച്ചിരുന്നു.
എട്ടു കപ്പലുകളുമായി നടത്തിയ തിരച്ചിലിൽ തകർന്ന വിമാനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടത്തിൽ എല്ലാ ജീവനക്കാരും മരിച്ചു. റഷ്യൻ വിമാനത്തെ പരിചയാക്കിയാണ് സിറിയയിലെ ലതാകിയ പ്രവിശ്യയിലെ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. സംഭവത്തിെൻറ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു അറിയിച്ചിട്ടുണ്ട്.
സിറിയയിൽ ആക്രമണം നടത്തുന്നതിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സംഭവത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. 18 മാസത്തിനിടെ 200 തവണ സിറിയയിലെ ഇറാൻ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.