മിഖായേൽ കലാഷ്നികോവിെൻറ നൂറാം ജന്മദിനാഘോഷം
text_fieldsമോസ്കോ: എ.കെ 47 തോക്ക് രൂപകൽപന ചെയ്ത മുൻ ജനറൽ മിഖായേൽ കലാഷ്നികോവിെൻറ നൂറാ ം ജന്മദിനാഘോഷത്തിനൊരുങ്ങി റഷ്യ. ജീവചരിത്ര സിനിമയും മ്യൂസിയം പ്രദർശനവും ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
1919 നവംബർ 10നാണ് ഇദ്ദേഹം ജനിച്ചത്. സൈനിക എൻജിനീയറായിരുന്ന കലാഷ്നികോവ് 94ാം വയസ്സിൽ 2013ലാണ് അന്തരിച്ചത്. അദ്ദേഹം രൂപകൽപന ചെയ്ത എ.കെ 47 ലോകത്തുടനീളം പ്രധാന ആയുധമായി ഉപയോഗിക്കാൻ അധികകാലം വേണ്ടിവന്നില്ല.
ലോകവ്യാപകമായി 10 കോടിയിലേറെ എ.കെ 47 തോക്കുകൾ വിറ്റുപോകുന്നുണ്ട്. ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യം പ്രധാനമായും ഉപയോഗിക്കുന്നത് ഈ ആയുധമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.