വിദേശ മാധ്യമങ്ങളെ ഉന്നമിടുന്ന ബില്ലിന് റഷ്യൻ പാർലമെൻറിെൻറ അനുമതി
text_fieldsമോസ്കോ: അന്തർദേശീയ മാധ്യമങ്ങളെ വിദേശ ഏജൻറുകളായി കണക്കാക്കി രജിസ്റ്റർ ചെയ്യാൻ സർക്കാറിന് അധികാരം നൽകുന്ന ബില്ലിന് റഷ്യൻ പാർലെമൻറിെൻറ അധോസഭ അംഗീകാരം നൽകി. റഷ്യൻ സർക്കാറിെൻറ ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന നാഷനൽ ടെലിവിഷൻ നെറ്റ്വർക്ക് ആയ റഷ്യൻ ടെലിവിഷനെ യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെൻറ് വിദേശ ഏജൻറായി രജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെയാണ് റഷ്യ ഇൗ ബിൽ കൊണ്ടുവന്നത്. 2016ൽ നടന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ റഷ്യൻ ടെലിവിഷൻ ഭരണകൂടത്തിെൻറ ആയുധമായി വർത്തിച്ചുവെന്നാണ് യു.എസിെൻറ ആരോപണം.
എന്നാൽ, ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ തങ്ങൾ ഇടെപട്ടുവെന്ന ആരോപണം നേരത്തെ തന്നെ റഷ്യ നിരസിച്ചിരുന്നു. ഇത് യു.എസിനുള്ള ഉചിതമായ മറുപടിയാണെന്ന് ബിൽ പാസാക്കിയതിനുശേഷം ഡ്യുമ സംസ്ഥാനത്തിെൻറ സ്പീക്കർ വ്യാചെസ്ലേവ് വോളോഡിൻ പറഞ്ഞു. പാർലമെൻറിെൻറ ഉപരിസഭയിലും ബിൽ പാസാക്കി അതിനുശേഷം പുടിൻ ഒപ്പുവെക്കുന്നതോടെ ഇത് നിയമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.