യു.എൻ മനുഷ്യാവകാശ സമിതിയിൽ റഷ്യക്ക് അംഗത്വമില്ല
text_fieldsയുണൈറ്റഡ് നേഷന്‍: ഐക്യരാഷ് ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ അംഗത്വം നേടുന്നതിൽ റഷ്യക്ക് തിരിച്ചടി. 193 അംഗ പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്. റഷ്യയെ പിന്തള്ളി കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയും ഹംഗറിയും സമിതിയിൽ അംഗത്വം നേടി. ക്രൊയേഷ്യയോട് രണ്ട് വോട്ടിനും ഹംഗറിയോട് 32 വോട്ടിനുമാണ് റഷ്യ പരാജയപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന വോെട്ടടുപ്പിൽ 47 അംഗ യു.എൻ മനുഷ്യാവകാശ സമിതിയിലേക്ക് 14 രാജ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സിറിയന്‍ പ്രസിഡന്റ് ബാശ്ശാര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ അലപ്പോയില്‍ നടക്കുന്ന യുദ്ധകുറ്റങ്ങൾ ആരോപിച്ചാണ് റഷ്യയെ പിന്തള്ളിയത്. ഏകദേശം 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് യു.എന്‍ ഡെപ്യൂട്ടി ഡയറക് ടര്‍ അക്ഷയ് കുമാര്‍ അറിയിച്ചു.
2006 ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് റഷ്യ അതിന് പുറത്താകുന്നത്. അടുത്ത വർഷം റഷ്യക്ക് സമിതിയിൽ അംഗത്വം നേടാൻ കഴിയുമെന്ന് റഷ്യൻ അംബാസിഡർ വിറ്റലി ചർകിൻ പറഞ്ഞു.
അമേരിക്ക, ബ്രിട്ടൻ, സൗദി, ചൈന എന്നീ രാജ്യങ്ങൾ മേഖലയില്‍ നിന്ന് ഏകകണ്‌ഠേന വീണ്ടും മനുഷ്യാവകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇറാഖ്, ഈജിപ്ത്, റുവാണ്ട, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് മനുഷ്യാവകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.