അന്വേഷണ റിപ്പോർട്ട് നീട്ടണമെന്ന പ്രമേയം റഷ്യ തള്ളി
text_fields
മോസ്കോ: സിറിയയിൽ ബശ്ശാർ ഭരണകൂടത്തിെൻറ രാസായുധപ്രയോഗത്തെ കുറിച്ച് അന്വേഷിച്ച സംയുക്ത സംഘത്തിെൻറ റിപ്പോർട്ട് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യു.എസ് അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തു. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയശേഷം അവതരിപ്പിച്ച 10ാമത്തെ പ്രമേയമാണ് റഷ്യ വീറ്റോ ചെയ്യുന്നത്.
സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ച് 2005ലാണ് രാസായുധ നിരോധന സംഘടനയും െഎക്യരാഷ്ട്രസഭയും സംയുക്തമായി അേന്വഷണം പൂർത്തിയാക്കിയത്. റിപ്പോർട്ടിെൻറ കാലാവധി വ്യാഴാഴ്ച അർധരാത്രി അവസാനിച്ചിരുന്നു. യു.എൻ രക്ഷാസമിതിയിൽ നടന്ന വോെട്ടടുപ്പിൽ ഏഴ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയുൾപ്പെടെ രണ്ടു രാജ്യങ്ങൾ എതിർത്തു.
രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് റഷ്യ. പ്രമേയം തള്ളിയതിലൂടെ റഷ്യ, സിറിയയിലെ രാസായുധാക്രമണങ്ങളെ അനുകൂലിക്കുന്നുവെന്നു തെളിഞ്ഞതായി യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി കുറ്റപ്പെടുത്തി. സംയുക്ത സമിതിയുടെ അന്വേഷണ റിപ്പോർട്ടിെൻറ കാലാവധി ഒരുവർഷത്തേക്ക് കൂടി നീട്ടണമെന്ന യു.എസിെൻറ ആവശ്യം നേരത്തേയും റഷ്യ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.