റഷ്യയിൽ 20,000 ടൺ ഡീസൽ നദിയിൽ ചോർന്നു; സർക്കാർ വിവരമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം
text_fieldsമോസ്കോ: സൈബീരിയയിലെ നദിയിൽ 20,000 ടൺ ഡീസൽ ചോർന്നതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. സൈബീരിയൻ നഗരമായ നോറിലസ്ക്കിലെ വൈദ്യുത പ്ലാൻറിൽ നിന്നാണ് ഡീസൽ ചോർന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് വിവരം പുടിനറിഞ്ഞത്. ഇതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് വിവരം. ലോകപ്രശസ്ത പലേഡിയം ഉൽപാദകരായ നൊറിൽസ് നിക്കലിെൻറ പ്ലാൻറിൽ നിന്നാണ് ചോർച്ചയുണ്ടായിരിക്കുന്നത്.
വൈദ്യുത പ്ലാൻറിൽ നിന്ന് അബർനയ നദിയിലേക്ക് ഡീസൽ ഒഴുകുന്നത് തടയാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ട് പോകുകയായിരുന്നു. പരിസ്ഥിതി ദുർബലമായ ആർട്ടിക് സമുദ്രത്തിലേക്ക് നീളുന്ന മറ്റൊരു നദിയിലേക്കാണ് അർബയ നദി ചെന്ന് ചേരുന്നത്. ഡീസൽ ചോർന്ന വിവരം അറിയിക്കാൻ വൈകിയ നൊർൽസ് നിക്കലിെൻറ നടപടിയെ കടുത്ത ഭാഷയിലാണ് പുടിൻ വിമർശിച്ചത്.
സംഭവത്തെ കുറിച്ച് അറിയാൻ സർക്കാർ ഏജൻസികൾ എന്തുകൊണ്ടാണ് രണ്ട് ദിവസമെടുത്തത്. സമൂഹമാധ്യമങ്ങൾ വഴിയാണോ സർക്കാർ ഏജൻസികൾ ഇക്കാര്യമറിയേണ്ടതെന്ന് പ്ലാൻറിെൻറ മേധാവി സെൽജെയ് ലിപിനോട് പുടിൻ ചോദിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് താൻ വിവരം അറിഞ്ഞതെന്ന് സൈബീരിയൻ ഗവർണർ അലക്സാണ്ടർ ഉസ് പുടിനെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.