റഷ്യൻ യാത്രവിമാനം തകർന്നുവീണ് 71 മരണം VIDEO
text_fieldsമോസ്കോ: മോസ്കോയിലെ ദോമോദെദോവ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന റഷ്യൻവിമാനം തകർന്നുവീണ് 65 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 71 പേർ മരിച്ചു. മോസ്കോയിൽനിന്ന് 80 കി.മീറ്റർ അകലെ അർഗുനോവോ ഗ്രാമത്തിലാണ് വിമാനം പതിച്ചത്. പറന്നുെപാങ്ങി അഞ്ചുമിനിറ്റിനുശേഷം 3000 അടി ഉയരത്തിൽവെച്ചാണ് വിമാനം തകർന്നതെന്ന് റിപ്പോർട്ട്. ഉയർന്ന് രണ്ടു മിനിറ്റിനകംതന്നെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ റഷ്യൻ സർക്കാർ അന്വേഷണം ആരംഭിച്ചു.
സരാദോവ് എയർലൈൻസിൻറ പ്രദേശിക സർവിസ് നടത്തുന്ന അേൻറാനോവ് എ.എൻ-148 ജെറ്റ് വിമാനം ഉരാൽസ് നഗരത്തിലെ ഒർസ്കിലേക്കുള്ള യാത്രയിലായിരുന്നു. മഞ്ഞിൽ വീണുകിടക്കുന്ന വിമാനാവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ റഷ്യൻ ടെലിവിഷൻ പുറത്തുവിട്ടു. കത്തിക്കരിഞ്ഞ വിമാനം കണ്ടതായി പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലാണ് റഷ്യ. അന്തരീക്ഷത്തിലെ കാഴ്ച മങ്ങിയിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ചത് ഇതോ മാനുഷികമായി സംഭവിച്ച തെറ്റോ ആയിരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
അപകടസ്ഥലത്തേക്ക് റോഡ് മാർഗം എത്തിപ്പെടാൻ പ്രയാസമായതിനാൽ കാൽനടയായാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനാപകടങ്ങൾ റഷ്യയിൽ പതിവായിരിക്കുകയാണ്. നവംബറിലുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറിൽ സൈനികവിമാനം തകർന്നുവീണ് 92 പേരും കൊല്ലെപ്പട്ടു.
Самолет АН-148, вылетевший из Домодедово в Орск, потерпел крушение. На борту было 65 пассажиров и экипаж.
Первые кадры с места крушения. pic.twitter.com/8qYGyohNq5
— Двач (@ru2ch) February 11, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.