റഷ്യന്‍ വിമാന ദുരന്തം: ബ്ളാക് ബോക്സ് കണ്ടത്തെി
text_fieldsമോസ്കോ: 92 യാത്രക്കാരുമായി സിറിയയിലേക്ക് പോകുന്നതിനിടെ കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. വിമാനത്തിന്‍െറ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന ബ്ളാക് ബോക്സ് കടലില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്.
സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. 16 പേരുടെ ശരീരഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടത്തൊനായത്. കണ്ടെടുത്ത ബ്ളാക് ബോക്സിന് കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി മോസ്കോയിലേക്ക് അയക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വിമാനത്തിന്‍െറ ചില ഭാഗങ്ങളും തിരച്ചിലില്‍ കണ്ടത്തെിയിട്ടുണ്ട്. ഞായറാഴ്ച മോസ്കോയില്‍നിന്ന് പുറപ്പെട്ട ടി.യു 154 വിമാനമാണ് സോചിക്ക് സമീപം കടലില്‍ തകര്‍ന്നുവീണത്. സോചിയില്‍ ഇന്ധനം നിറക്കുന്നതിന് ഇറങ്ങിയശേഷം പറന്നുയര്‍ന്ന് 20 മിനിറ്റ് കഴിഞ്ഞാണ് തകര്‍ന്നുവീണത്.
തകര്‍ച്ചയുടെ കാരണം സംബന്ധിച്ച് സ്ഥിരീകരണമൊന്നുമായിട്ടില്ല. പൈലറ്റിന്‍െറ പിഴവ്, സാങ്കേതിക പിഴവ്, ഇന്ധനച്ചോര്‍ച്ച, എന്‍ജിന്‍ തകരാര്‍ എന്നീ കാരണങ്ങളിലൊന്നാവാം തകര്‍ച്ചക്കു കാരണമെന്നാണ് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസ് വിലയിരുത്തുന്നത്. റഷ്യന്‍ സൈന്യത്തിലെ പ്രശസ്തമായ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.