ബ്രിട്ടീഷ് പാർലമെൻറ് സമ്മേളനം നീട്ടിവെച്ചതിൽ വ്യാപക പ്രതിഷേധം; സ്കോട്ടിഷ് നേതാവ് രാ ജിവെച്ചു
text_fieldsലണ്ടൻ: പാർലമെൻറ് സമ്മേളിക്കുന്നത് ഒക്ടോബർ 14വരെ നീട്ടിവെച്ച പ്രധാനമന്ത്രി ബോ റിസ് ജോൺസെൻറ തീരുമാനം എലിസബത്ത് രാജ്ഞി അംഗീകരിച്ചതിനെതിരെ ബ്രിട്ടനിൽ പരക് കെ പ്രതിഷേധം. തീരുമാനത്തിൽ പ്രതിഷേധിച്ച് സ്കോട്ടിഷ് കൺസർവേറ്റിവ് നേതാവ് റുത ്ത് ഡേവിഡ്സൺ രാജിെവച്ചു.
നേതൃസ്ഥാനം രാജിവെച്ച റുത്ത് സാധാരണ അംഗമായി പാർലമെൻറിൽ തുടരും. ബോറിസ് സർക്കാറിൽ തനിക്കൊന്നും ചെയ്യാനില്ലെന്നു ബോധ്യമായതിനാലാണ് രാജിയെന്ന് അവർ പറഞ്ഞു. പരസ്പര ബഹുമാനത്തിെൻറ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തതാണ് ബ്രിട്ടെൻറ ഐക്യമെന്നും പാർലമെൻറിെല ചർച്ചകൾ ആ രീതിയിൽ കണക്കിലെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കരാറില്ലാ ബ്രെക്സിറ്റിനെ എതിർക്കുന്ന എം.പിമാർക്ക് തടയിടാനാണ് പാർലമെൻറ് സമ്മേളനം നീട്ടിവെക്കാനുള്ള ബോറിസ് ജോൺസെൻറ തന്ത്രപൂർവ നീക്കം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 11 ലക്ഷത്തിലേറെ പേർ ഒപ്പുെവച്ച ഹരജിയുമായി പ്രതിഷേധകർ രംഗത്തുവന്നിട്ടുണ്ട്.
പ്രതിഷേധത്തിൽ കാര്യമില്ലെന്നും സർക്കാറിെൻറ തീരുമാനം ഭരണഘടനപരമാണെന്നും പാർലമെൻറിലെ അധോസഭയുടെ നേതാവ് ജേക്കബ് റീസ് മോഗ് അഭിപ്രായപ്പെട്ടു. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തന്നെ തുടരണമെന്നു ചിന്തിക്കുന്നവരാണ് ഇത്തരത്തിൽ പ്രതിഷേധം നടത്തുന്നതെന്നും ഒക്ടോബർ 31 വരെയേ അതിനായുള്ളൂവെന്നും മോഗ് പറഞ്ഞു.
പാർലമെൻറ് തൽകാലത്തേക്ക് പിരിച്ചുവിടാനുള്ളതീരുമാനത്തിനെതിരെ ഇന്ത്യൻ വംശജനായ ബ്രെക്സിറ്റ് വിരുദ്ധ പ്രചാരകൻ ഗിന മില്ലർ കോടതിയെ സമീപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.