ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കാം
text_fieldsലണ്ടൻ: ലോകത്ത് വലിയതോതിൽ ശുദ്ധജല പ്രതിസന്ധി അനുഭവിക്കുേമ്പാൾ അതിന് പരിഹാരമാകുന്ന പുതിയൊരു സാേങ്കതികവിദ്യ മുന്നോട്ടുവെക്കുകയാണ് മലയാളി ഗവേഷകനായ രാഹുൽ ആർ. നായരും സംഘവും. അദ്ഭുതവസ്തുവായ ഗ്രാഫീൻ ഉപയോഗിച്ച് കടൽജലത്തിലെ ഉപ്പിനെ വേർതിരിച്ച് ശുദ്ധജലം ശേഖരിക്കാവുന്ന സാേങ്കതികവിദ്യക്കാണ് ലണ്ടനിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ രാഹുലിെൻറ നേതൃത്വത്തിലുള്ള സംഘം രൂപംനൽകിയിരിക്കുന്നത്. ജിജോ എബ്രഹാം, വാസു സിദ്ധേശ്വര എന്നീ ഇന്ത്യക്കാരും സംഘത്തിലുണ്ട്. ഇവരുടെ ഗവേഷണ പ്രബന്ധം പുതിയ ലക്കം നേച്ചർ നാനോടെക്നോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു അണുവിെൻറ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടിന് സമാനമായ ക്രിസ്റ്റൽ ഘടനയുള്ള കാർബൺ അണുക്കളുടെ പരന്ന പാളിയാണ് ഗ്രാഫീൻ. കൽക്കരി, ഗ്രാഫൈറ്റ്, കാർബൺ നാനോറ്റ്യൂബുകൾ, ഫുള്ളറീൻ തന്മാത്രകൾ എന്നിവയുടെ ഏറ്റവും മൗലികമായ ഘടന ഏകകമാണിത്. പല ഗ്രാഫീൻ പാളികൾ ഒന്നിനുമേൽ ഒന്നായി അടുക്കിയതാണ് സാധാരണ ഗ്രാഫൈറ്റ് ക്രിസ്റ്റലുകൾ ഉണ്ടാകുന്നത്. ഗ്രാഫീെൻറ സ്ഥിരത നഷ്ടപ്പെടാതെ അതിനെ വേർതിരിച്ചെടുത്തതിനാണ് ആന്ദ്രെ ഗെയിം, കോൺസ്റ്റൈൻറൻ നോവോസെലോവ് എന്നിവർക്ക് 2010ൽ ഭൗതികശാത്ര നൊബേൽ ലഭിച്ചത്. നാനോ സാേങ്കതികവിദ്യയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു ഇൗ കണ്ടെത്തൽ.
ഗ്രാഫീെൻറ ഘടന അതിന് ഒരു അരിപ്പയുടെ സ്വഭാവം നൽകുന്നുണ്ട്. ഇതാണ് രാഹുലും സംഘവും പ്രയോജനപ്പെടുത്തിയത്. ഉപ്പുവെള്ളത്തിൽ ഗ്രാഫീൻ ചേർക്കുേമ്പാഴുണ്ടാകുന്ന ഗ്രാഫീൻ ഒാക്സൈഡ് സ്തരങ്ങൾ അതിലെ ഉപ്പിനെ തടഞ്ഞുനിർത്തും. ഇങ്ങനെ തടഞ്ഞുനിർത്താൻ ശേഷിയുള്ള ഗ്രാഫീൻ സ്തരങ്ങൾ ഇൗ സംഘം വികസിപ്പിച്ചെടുത്തതാണ് നിർണായകമായത്. ഇവ ഉപയോഗിച്ച് ഉപ്പുവെള്ളത്തെ കൃത്യമായി ശുദ്ധീകരിക്കാനായെന്ന് ഇവർ പറയുന്നു. ഇൗ പരീക്ഷണം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണിവർ. കോട്ടയം എം.ജി സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയാണ് രാഹുൽ മാഞ്ചസ്റ്റർ സർവലാശാലയിലേക്ക് പോയത്. 2010ൽ അവിടെനിന്ന് പിഎച്ച്.ഡി നേടിയശേഷം ഗ്രാഫീൻ രംഗത്ത് ഗവേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.