കാൻ ഫിലിം ഫെസ്റ്റിന് സൗദിയും
text_fieldsലോസ് ആഞ്ജലസ്: എഴുപത്തിയൊന്നാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പെങ്കടുക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. മേയ് 14നും 15നുമായി സൗദി യുവസംവിധായകരുടെ ഏതാനും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.
35 വർഷത്തെ ഇടവേളക്കുശേഷം രാജ്യത്ത് സിനിമ പ്രദർശനത്തിന് അനുമതി നൽകിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സൗദി ലോക പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. സൗദികള്‍ക്ക് സിനിമാരംഗത്തെ തങ്ങളുടെ മികവ് പുറം ലോകത്തെത്തിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുക. രാജ്യത്ത് സിനിമ മേഖലയുടെ വളര്‍ച്ചക്കും പ്രോത്സാഹനത്തിനുമായി പ്രത്യേക സിനിമ ബോര്‍ഡ് രൂപവത്കരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജനറല്‍ കൾചറല്‍ അതോറിറ്റിക്ക് കീഴിലായിരിക്കും ബോര്‍ഡ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.