സ്കോട്ട്ലൻഡ് യാർഡിെൻറ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ
text_fieldsലണ്ടൻ: സ്കോട്ട്ലൻഡ് യാർഡിെൻറ തീവ്രവാദ വിരുദ്ധ സ്ക്വാഡിെൻറ തലവൻ അടുത്ത മാസം വിരമിക്കുന്നതോടെ ഒരു ഇന്ത്യൻ വംശജൻ ആ പദവിയിലെത്താൻ സാധ്യത. നിലവിലെ മെട്രോപൊളിറ്റൻ പൊലീസ് ഡെപ്യൂട്ടി കമീഷണർ നീൽ ബസുവാണ് സാധ്യതപട്ടികയിൽ മുന്നിൽ.
പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിെൻറ മുതിർന്ന േകാഒാഡിനേറ്ററുമാണ് ഇദ്ദേഹം. ബ്രിട്ടനിലെതന്നെ ഏറെ കടുപ്പമേറിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് മാർക്ക് റൗളിൽനിന്നും നീൽ ബസു ഏറ്റെടുക്കാൻ പോവുന്നത്. കഴിഞ്ഞ മൂന്നു വർഷമായി തീവ്രവാദ വിരുദ്ധ സേനയിൽ പ്രവർത്തിക്കുന്ന ബസു നിലവിൽ റൗളിയുടെ നേർ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ബ്രിട്ടനിൽനിന്നും െഎ.എസിൽ ചേരാൻ പോയ യുവാക്കളിൽ 100 പേർ കൊല്ലപ്പെട്ടു, പകുതിയിലധികം ആളുകൾ മടങ്ങിയെത്തി. ബാക്കി വരുന്ന ആളുകളെ തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒാൺലൈൻ വഴി പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താൻ അനുയായികളോട് ആവശ്യപ്പെടുന്ന പ്രവണതയാണ് നിലവിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. െഎ.എസിനെ സൈനിക നടപടികളിലൂടെ അവസാനിപ്പിക്കാം.
എന്നാൽ, ഇന്നിതൊരു വെർച്വൽ ശൃംഖലയായി മാറിയിട്ടുണ്ടെന്നും ന്യൂയോർക്കിൽ നടന്ന മുഖാമുഖത്തിൽ ബസു പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽനിന്നു കുടിയേറിയ ബസുവിെൻറ അച്ഛൻ ഗുണ്ടാ സംഘങ്ങളുടെ കുറ്റകൃത്യങ്ങളെ നിരീക്ഷണ ചുമതലയുള്ള കമാൻഡറായിരുന്നു. മെട്രോ പൊലീസ് അസിസ്റ്റൻറ് കമീഷണർ ഹെലൻ ബാൾ, വെസ്റ്റ് മിഡിൽ ലാൻഡ് ചീഫ് കോൺസ്റ്റബ്ൾ ഡേവ് തോംസൺ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.