ലൈംഗികബന്ധ വിവാദം: ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി രാജിവെച്ചു
text_fieldsകാൻബറ: മുൻ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വഴി വിവാദത്തിലായ ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രി ബർണാബി ജോയിസ് രാജിവെച്ചു. തിങ്കളാഴ്ച പാർട്ടി യോഗത്തിലാണ് രേഖാമൂലം രാജിക്കത്ത് നൽകുക. പ്രതിപക്ഷ പാർട്ടികൾ ഉപപ്രധാനമന്ത്രിക്കും മാൽകം ടേംബുൾ സർക്കാറിനും എതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് ബർണാബിക്ക് രാജിവെക്കേണ്ടി വന്നത്.
മുൻ മാധ്യമ സെക്രട്ടറി വിക്കി കാംപൈനുമായാണ് ബർണാബി ജോയിസ് ബന്ധം പുലർത്തിയിരുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഒൗദ്യോഗിക ചുമതലകളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയായി ഉപപ്രധാനമന്ത്രി അവധിയിലായിരുന്നു. നാഷണൽ പാർട്ടി നേതാവായ ബർണാബി ജോയിസ് 2016ലാണ് ആസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിമാർ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേംബുൾ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിരുന്നു. മന്ത്രിമാർ കർശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവിൽ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.