ലൈംഗികാരോപണം: ചിലി ആർച്ച് ബിഷപ്പിെൻറ രാജി പോപ് സ്വീകരിച്ചു
text_fieldsവത്തിക്കാൻ സിറ്റി: ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ ചിലിയിലെ സാൻറിയാഗോ ആർച്ച്ബിഷപ് കർദിനാൾ റികാദോ എസ്സതിയുടെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ചുമതലയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. രണ്ടുവർഷം മുമ്പാണ് 77കാരനായ റികാദോ മാർപാപ്പക്ക് രാജിക്കത്ത് നൽകിയത്. 2018ൽ ചിലിയിൽ നടത്തിയ സന്ദർശനത്തിനിടെ മാർപാപ്പ ബിഷപ്പിനെ ന്യായീകരിച്ചിരുന്നു.
ബിഷപ്പായി സെലസ്റ്റിനോ അവോസ് ബ്രകോയെ ആണ് താൽക്കാലികമായി നിയമിച്ചത്. അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാൻറിയാഗോ കോടതിയിൽ റികാദോ സമർപ്പിച്ച ഹരജി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.