റോമിൽ മെട്രോ ട്രെയിൻ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുേപായി
text_fieldsറോം: യാത്രക്കാരിയെ പ്ലാറ്റ്ഫോമിൽ ഉടനീളം വലിച്ചിഴച്ച് റോമിലെ മെട്രോയിൽ ട്രെയിൻ ഒാടി. ബോഗിയുടെ ഇടയിൽ ബാഗ് കുടുങ്ങിയതിനെ തുടർന്നാണ് സംഭവം. പരിക്കേറ്റ 43കാരിയായ നതാലിയയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ടെർമിനി സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ നതാലിയ പെെട്ടന്ന് മനസ്സുമാറി തിരിച്ചിറങ്ങിയതായിരുന്നു. എന്നാൽ, ഇവരുടെ ബാഗ് െട്രയിനിെൻറ അടഞ്ഞ വാതിലിനിടയിൽ കുടുങ്ങിപ്പോയി.
ട്രെയിൻ നീങ്ങവെ ഇവരെ ബാഗിൽനിന്ന് മോചിപ്പിക്കാൻ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നവർ നടത്തിയ ശ്രമം പരാജയപ്പെട്ടു. വീഴ്ചയിൽ നതാലിയയുടെ എല്ലുകൾക്ക് ഒടിവുസംഭവിച്ചതായി പറയുന്നു. അതേസമയം, ട്രെയിനിെൻറ ഡ്രൈവർ ഇൗ സമയം എന്തോ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെ, റോമിൽ മെട്രോയുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.