മെക്സികോയിലെ സ്കൂളിൽ വെടിവെപ്പ്: അഞ്ചുമരണം
text_fieldsമെക്സികോ സിറ്റി: വടക്കുകിഴക്കൻ മെക്സികോയിലെ തമോലിപസ് സംസ്ഥാനത്തെ ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ അഞ്ചു വിദ്യാർഥികൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധധാരികളായ ഒരുസംഘം സ്കൂളിലെത്തി നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂളിെൻറ കവാടത്തിൽവെച്ചുതന്നെ ആക്രമികൾ വെടിവെച്ചു തുടങ്ങിയിരുന്നു.
15-18നുമിടെ പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തോടനുബന്ധിച്ച് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരിൽ രണ്ടുപേർ സ്ത്രീകളാണ്.
ആക്രമണത്തിെൻറ കാരണം വ്യക്തമല്ല. മെക്സികോയിൽ മയക്കുമരുന്നു മാഫിയകളുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾ വ്യാപകമാണ്. തമോലിപസ് സംസ്ഥാനവും മയക്കുമാഫിയ സംഘങ്ങളുടെ പിടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.