കിഴക്കൻ ഗൂതയിലെ സിവിലിയന്മാരെ ഒഴിപ്പിക്കാമെന്ന പ്രതീക്ഷയിൽ യു.എൻ
text_fieldsഡമസ്കസ്: സിറിയയിലെ വിമത ഗ്രാമമായ കിഴക്കൻ ഗൂതയിൽ ബശ്ശാർ സൈന്യം ആക്രമണം തുടരുന്നതിനിടയിലും സിവിലിയന്മാരെ ഒഴിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമായി യു.എൻ. അടിയന്തര സഹായം ആവശ്യമുള്ള രോഗികളടക്കം ആയിരം പേരെ ഒഴിപ്പിക്കണമെന്ന് നേരത്തേ യു.എൻ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയതായി ഗൂതയിലെ പ്രബല വിമത വിഭാഗമായ ജയ്ശുൽ ഇസ്ലാം അറിയിച്ചു.
ഗൂതയുടെ പകുതിയിലേറെ ഭാഗങ്ങളും ബശ്ശാർ സേന പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. ബോംബാക്രമണങ്ങളിൽ വീടുകൾ തകർന്നതിനാൽ തെരുവുകളാണ് ജനങ്ങളുടെ അഭയകേന്ദ്രം. അതിനിടെ, 30 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ട് പാസാക്കിയ രക്ഷാസമിതി പ്രമേയം പ്രാബല്യത്തിൽ വരുത്താൻ സിറിയൻ സർക്കാർ തയാറാകുന്നിെല്ലങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യു.എസ് മുന്നറിയിപ്പു നൽകി. കിഴക്കൻ ഗൂതയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാൻ ജാഗ്രത െചലുത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസും അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആഭ്യന്തരയുദ്ധം എട്ടാംവർഷത്തിലേക്ക് കടന്നിട്ടും രാജ്യത്തിനകത്തും പുറത്തും രക്തച്ചൊരിച്ചിൽ അവസാനിക്കുന്നില്ല. ഗുതയിലെ സംഭവവികാസങ്ങളിൽ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിൽ ആഭ്യന്തര യുദ്ധത്തോെട 56 ലക്ഷം ആളുകൾ അഭയാർഥികളായി മാറിയെന്നാണ് യു.എൻ കണക്ക്. 61 ലക്ഷം പേർ ആഭ്യന്തരമായി പുറത്താക്കപ്പെട്ടു. രാജ്യത്തെ 60 ലക്ഷം കുട്ടികളുൾപ്പെടെ 1.3 കോടി മാനുഷിക സഹായം കാത്തുകഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.