സമൂഹ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി യൂറോപ്യൻ യൂനിയൻ
text_fieldsപാരിസ്: സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുമായി യൂറോപ്യൻ യൂനിയൻ. ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ പരാതിപ്പെട്ടാൽ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഫേസ്ബുക്ക്, ട്വിറ്റർ, യൂ ട്യൂബ് എന്നീ കമ്പനികൾക്ക് ഇ.യു നിർദേശം നൽകി.
അല്ലാത്തപക്ഷം കമ്പനികളുടെ ആഗോള വരുമാനത്തിെൻറ നാലുശതമാനം പിഴയായി ഇൗടാക്കും. ഇൻറർനെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് ഭീകരസംഘടനയിലേക്ക് ആളെ കൂട്ടുകയും കൂട്ടക്കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ കർക്കശമാക്കാനൊരുങ്ങുന്നത്. കമ്പനി സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇ.യു നേരിട്ട് രംഗത്തുവന്നതെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഴാങ് ക്ലോദ് യങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.