കിം േജാങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ്
text_fieldsസോൾ: രണ്ട് വർഷത്തിന് ശേഷം നടന്ന നയതന്ത്ര കൂടിക്കാഴ്ച വിജയമായതിന് പിന്നാലെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് വ്യക്തമാക്കി ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ. ആണവ പദ്ധതികളടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ചർച്ചക്ക് തയാറാണെന്ന് മൂൺ തെൻറ പുതുവത്സര പത്രസമ്മേളനത്തിൽ അറിയിച്ചു. കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കലിനാണ് ചർച്ചകളിൽ മുഖ്യപരിഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ഇരു കൊറിയകളും അടിയന്തരമായി പുനരേകീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ആണവനിരായുധീകരണം എന്ന അടിസ്ഥാന കാര്യത്തിൽനിന്ന് പിറകിലേക്ക് പോകാൻ ഞങ്ങൾ ഒരുക്കമല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതാണ് സമാധാനത്തിലേക്കുള്ള പുതുവഴി തുറന്നത്. അടുത്തമാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തരകൊറിയയിൽ നിന്നുള്ള സംഘം പെങ്കടുക്കുമെന്നതാണ് പ്രധാന ധാരണ. കൂടിക്കാഴ്ചയെ യു.എസ് അടക്കമുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.