സാമ്പത്തികസ്ഥിതി മോശമായി; ലോക്ഡൗണിൽ ഇളവ് വരുത്തി സ്പെയിൻ
text_fieldsമാഡ്രിഡ്: കോവിഡ് മഹാമാരി പിടിമുറുക്കിയ സാഹചര്യത്തിൽ ആഴ്‌ചകളായി തുടരുന്ന അടച്ചുപൂട്ടലിൽ സമ്പദ് വ്യവസ്ഥ ന ിശ്ചലമായതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുമായി സ്പെയിൻ. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റി പ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ ഇറ്റലിക്ക് ശേഷം രണ്ടാമതാണ് സ്പെയിൻ.
എന്നാൽ, കർശന ഉപാധികളോടെ നിർമാണ മേഖല, ഫ ാക്‌ടറികൾ ഉൾപ്പെടെയുള്ള അവശ്യമേഖലകൾക്ക് മാത്രമാണ് ഇളവുകൾ നൽകിയിരിക്കുന്നത്. മറ്റുള്ളവർ വീടുകളിൽ തന്നെ തുടരണം. 10 ലക്ഷത്തോളം ഫേസ് മാസ്‌കുകൾ ഇളവുകൾ ലഭിച്ചിരിക്കുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാനും രാജ്യം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇറ്റലിയിലും ചെറുകിട സ്ഥാപനങ്ങൾ കർശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
"ഞങ്ങൾ ഇപ്പോഴും ജയത്തിൽ നിന്നും ഒരുപാട് അകലെയാണ്. എന്നാണ് നമ്മൾ പഴയ നിലയിലേക്ക് തിരിച്ചു പോകുന്നത്. അതാണ് നമ്മുടെ വിജയം. തെരുവുകളിലേക്ക് തിരിച്ചു പോകാൻ ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. എന്നാൽ, ഇൗ മഹാമാരിയുടെ തിരിച്ചുവരവ് തടയാനും ഇൗ യുദ്ധം ജയിക്കാനുമുള്ള നമ്മുടെ ആഗ്രഹം അതിലും വലുതാണ്..." സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ ലോക്ഡൗണിൽ ഇളവ് വരുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം നിരവധി വിദഗ്ധരുമായി നടത്തിയ ചർച്ചക്ക് ശേഷമാണെന്നാണ് റിപ്പോർട്ട്. ഗംഭീരമായ ഈസ്‌റ്റർ ആഘോഷങ്ങൾക്ക് പേരുകേട്ട സ്പെയിനിൽ ഇത്തവണ ആഘോഷങ്ങളേതുമില്ലായിരുന്നു. വീടുകളിൽ കഴിയുന്ന വിശ്വാസികൾക്കായി പള്ളികളിൽ നിന്നും ഈസ്‌റ്റർ ശുശ്രൂഷ ലൈവ് സ്ട്രീമിങ് നടത്തുകയാണ് ചെയ്തത്.
സ്പെയിനിൽ പുതിയ 280 മരണങ്ങൾ അടക്കം ഇതുവരെ 17,489 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,69,496 പേർക്ക് രോഗിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറ്റലിയെ അപേക്ഷിച്ച് 64,727 പേർ രോഗമുക്തി നേടി എന്നുള്ളത് സ്പെയിനിന് ആശ്വാസം പകരുന്നതാണ്. എന്നാൽ, രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിൽ തന്നെയാണ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.