സ്വാതന്ത്ര്യപ്രഖ്യാപനം: പിന്മാറാൻ കാറ്റലോണിയക്കുമേൽ സമ്മർദം
text_fieldsബാഴ്സലോണ: ചരിത്രപ്രധാനമായ ഹിതപരിശോധനക്കുശേഷം ആദ്യമായി കാറ്റലോണിയൻ പാർലമെൻറ് ചൊവ്വാഴ്ച സമ്മേളിക്കാനിരിക്കെ സ്വാതന്ത്ര്യപ്രഖ്യാപനം ഉപേക്ഷിക്കാൻ സമ്മർദം ശക്തം. സ്പെയിനിനെ മുറിക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രകടനങ്ങൾ തുടരുന്നതിനിടെ വിദേശരാജ്യങ്ങളും സമ്മർദ തന്ത്രവുമായി രംഗത്തിറങ്ങിയതാണ് കാറ്റലോണിയൻ നേതൃത്വത്തെ കുരുക്കിലാക്കുന്നത്.
ഇൗ മാസം ഒന്നിനാണ് സ്വയംനിർണയമാവശ്യപ്പെട്ട് കാറ്റലോണിയയിൽ ഹിതപരിശോധന നടന്നത്. 90 ശതമാനത്തിലേറെയും അനുകൂലമായി വിധിയെഴുതിയതോടെ വിട്ടുപോകാൻ വോട്ടുകിട്ടിയതായി കാറ്റലൻ നേതാവ് കാർലെസ് പുഷെമോൺ അവകാശപ്പെെട്ടങ്കിലും ഹിതപരിശോധന തന്നെ അംഗീകരിക്കില്ലെന്നായിരുന്നു സ്പെയിൻ സർക്കാറിെൻറ നിലപാട്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്ന നിമിഷം ഇടപെടുമെന്നും പ്രധാനമന്ത്രി രജോയ് മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യമോഹത്തെ തണുപ്പിച്ച് രാജ്യമെങ്ങും െഎക്യറാലികളും സജീവമായി. ഇതിനു പിന്നാലെയാണ് സ്വതന്ത്രമായാൽ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കിയത്. ഏകപക്ഷീയമായ വിട്ടുപോകൽ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂനിയനും അറിയിച്ചിരുന്നു.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ അഞ്ചിലൊന്നും നൽകുന്ന കാറ്റലോണിയക്കു സ്വാതന്ത്ര്യം അനുവദിക്കുന്നത് സ്പെയിനിെൻറ സാമ്പത്തിക സ്ഥിതിയെ അപായപ്പെടുത്തും. മേഖലയിലെ മികച്ച തുറമുഖങ്ങളിലൊന്നായ ബാഴ്സലോണ വഴിയാണ് രാജ്യത്തിെൻറ മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്നും. സ്വാതന്ത്ര്യനീക്കം തകൃതിയായതോടെ നിരവധി ബാങ്കിങ് സ്ഥാപനങ്ങളും കമ്പനികളും ആസ്ഥാനം കാറ്റലോണിയയിൽനിന്ന് മാറ്റിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.