ചൈനയുടെ കോവിഡ് പരിശോധന കിറ്റ് പ്രവർത്തനരഹിതം; തിരിച്ചയച്ച് സ്പെയിൻ
text_fieldsമാഡ്രിഡ്: ചൈനയിൽനിന്നും വാങ്ങിയ കോവിഡ് 19 പരിശോധന കിറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന ആരോപണവുമായി സ്പെയിൻ. കൊറോണ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നതിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് അവയുടെ കൃത്യതയെന്ന് സ്പെയിനിലെ മൈക്രോ ബയോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
പോസിറ്റീവ് കേസുകൾ യഥാവിധം കണ്ടെത്തുന്നില്ല. ഇത്രയും പണം നൽകിയതിെൻറ ഫലം കിറ്റുകൾ നൽകുന്നില്ലെന്നും അവ ഉപയോഗിച്ച ആരോഗ്യ വിഭാഗം അറിയിച്ചു. നിലവിലുള്ള പി.സി.ആർ ടെസ്റ്റുകൾ തുടരാനാണ് രാജ്യത്തിെൻറ തീരുമാനം. ചൈനയുടെ കിറ്റുകൾ പരാജയപ്പെട്ട സ്ഥിതിക്ക് എല്ലാം തിരിച്ചയക്കും.
നിലവിൽ 4000ത്തിലധികം കോവിഡ് മരണം സംഭവിച്ച സ്പെയിൻ എത്രയും പെട്ടന്ന് വൈറസ് വ്യാപനം തടയാനും മരണനിരക്ക് കുറക്കാനുമുള്ള അതിതീവ്ര പരിശ്രമം നടത്തുന്നതിനിടെയാണ് ഇൗ അനുഭവം.
അതേസമയം ലൈസൻസില്ലാത്ത കമ്പനിയിൽനിന്നാണ് ഇപ്പോൾ സ്പെയിൻ കിറ്റുകൾ വാങ്ങിയതെന്ന് ചൈനീസ് എംബസി പറഞ്ഞു. നേരത്തെ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 423 മില്യൺ യൂറോ കരാറിൽ ഉൾപ്പെട്ട കിറ്റുകളല്ല ഇപ്പോൾ സ്പെയിനിന് ലഭിച്ചത്. 5.5 ബില്യൺ കിറ്റുകളാണ് കരാർ പ്രകാരം ചൈന സ്പെയിനിന് നൽകുക.
നേരത്തെ ചെക് റിപബ്ലിക്കും വമ്പൻ തുകക്ക് ചൈനയിൽ നിന്നും വാങ്ങിയ 80 ശതമാനം ടെസ്റ്റിങ് കിറ്റുകളും ഉപയോഗശൂന്യമാണെന്ന് പരാതിയുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.