ഫ്രാേങ്കായുടെ ശവക്കല്ലറ മാന്താൻ സ്പെയിൻ; എതിർത്ത് കുടുംബം
text_fieldsമഡ്രിഡ്: മൂന്നര പതിറ്റാണ്ടിലേറെ കാലം സ്പെയിൻ അടക്കിഭരിച്ച ഏകാധിപതി ജനറൽ ഫ്രാൻസിസ്കോ ഫ്രാേങ്കായുടെ ശവക്കല്ലറ മാറ്റി സ്ഥാപിക്കാനൊരുങ്ങി സ്പെയിൻ ഭരണകൂടം. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് വെള്ളിയാഴ്ച സ്പെയിൻ സർക്കാർ അനുമതി നൽകി.
പാർലമെൻറിലെ വോെട്ടടുപ്പ് പ്രക്രിയ കൂടിക്കഴിഞ്ഞാൽ നടപടികൾ ആരംഭിക്കും. എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ ഫ്രാേങ്കായുടെ പേരക്കുട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. നടപടിക്കെതിരെ ഒരുമിച്ചുനിൽക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഡ്രിഡിൽനിന്ന് മാറി 50 കി.മീറ്റർ അകലെ ഫാല്ലൻ താഴ്വരയിലാണ് ഫ്രാേങ്കായുടെ ശവക്കല്ലറ നിലകൊള്ളുന്നത്.
ഫാഷിസ്റ്റ് നേതാവിെൻറ ശവക്കല്ലറ കാണാൻ ആയിരക്കണക്കിനാളുകൾ ഒാരോ വർഷവും എത്തിച്ചേരാറുണ്ട്. 1930കളിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്തതും ഇവിടെയാണ്. ഫ്രാേങ്കായുടെ ശവക്കല്ലറ സൂക്ഷിക്കുന്നത് ഇവിടെ അടക്കം ചെയ്തവരോടുള്ള അനാദരവാണെന്നാണ് സർക്കാർ വാദം.
ഫ്രാേങ്കായെ ആദരിക്കുന്ന തരത്തിൽ ശവക്കല്ലറ നിലനിർത്തിയാൽ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി കാർമൽ കാൽവോ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മുൻ ഏകാധിപതിയുടെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ കുടുംബത്തിന് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
1939 മുതൽ 1975വരെ നിലനിന്ന തെൻറ ഭരണകാലത്ത് ഫ്രാേങ്കാ, പതിനായിരക്കണക്കിന് എതിരാളികളെ കൊല്ലുകയും ജയിലിലടക്കുകയും ചെയ്തതായാണ് പറയപ്പെടു
ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.