കാറ്റലോണിയൻ നേതാക്കളെ ജയിലിലടക്കണമെന്ന് സ്പെയിൻ
text_fieldsമഡ്രിഡ്: രാജ്യത്തെ ഭിന്നിപ്പിക്കാൻ ഹിതപരിശോധന നടത്തിയതുപരിഗണിച്ച് എട്ട് കാറ്റലോണിയൻ നേതാക്കളെ ജയിലിലടക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. കലാപത്തിന് പ്രേരിപ്പിക്കൽ, രാജ്യേദ്രാഹം, പൊതുഫണ്ട് ദുരുപയോഗം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ഒമ്പത് കാറ്റലൻ നേതാക്കളെയാണ് സ്പാനിഷ് ഹൈകോടതിയിൽ വിചാരണചെയ്തത്. വിചാരണ ഇന്നും തുടരും. അേതസമയം, പുറത്താക്കപ്പെട്ട കാറ്റലൻ പ്രസിഡൻറ് കാർലസ് പുെജമോണ്ടും മറ്റ് നാലുപേരും വിചാരണക്കായി ഹാജരായില്ല. രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണ് വിചാരണയെന്ന് ഇപ്പോൾ ബെൽജിയത്തിൽ കഴിയുന്ന പുജെമോണ്ട് ആരോപിച്ചു.
കോടതിയിലെത്തും മുമ്പ് നേതാക്കെള മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല. ഒക്ടോബർ ഒന്നിന് നടന്ന ഹിതപരിശോധനയെതുടർന്നാണ് സ്പെയിൻ രാഷ്ട്രീയസംഘർഷത്തിലേക്ക് വഴുതിയത്. സ്പാനിഷ്കോടതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്ന ഹിതപരിശോധനയുമായി മുന്നോട്ടുപോയ കാറ്റലോണിയ, ഫലം അനുകൂലമായതിെനതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച സ്പെയിനിൽ നിന്ന് വിട്ടുപോകുന്നതായും പ്രഖ്യാപിച്ചു.
പിന്നീട് കാറ്റലോണിയയുടെ സ്വയംഭരണപദവി റദ്ദാക്കുകയും പാർലമെൻറ് പിരിച്ചുവിട്ട് കേന്ദ്രഭരണം ഏർപ്പെടുത്തുകയുമായിരുന്നു.
കാറ്റലോണിയൻ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. ഡിസംബർ 21ന് പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.