സ്രബ്രനീക കൂട്ടക്കൊലയിൽ ഡച്ച് സർക്കാരിെൻറ ബാധ്യത കുറച്ച് സൈന്യം
text_fieldsആംസ്റ്റർഡാം: ബോസ്നിയയിലെ സ്രബ്രനീക കൂട്ടക്കൊലയിൽ നെതർലൻഡ്സ് ഭരണകൂടം ഇരകളുടെ കുടുംബത്തിന് 10 ശതമാനം മാത്രം നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് സുപ്രീംകോടതി വിധി. യു.എൻ സംരക്ഷണത്തിൽ കഴിഞ്ഞവരുടെ സുരക്ഷ ഉറപ് പാക്കാൻ നെതർലൻഡ്സ് സർക്കാരിന് കൂടുതലൊന്നും ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും കോടതി വിലയിരുത്തി.
നേരത്തേ അപ്പീൽ കോടതി കൂട്ടക്കൊലയിൽ സർക്കാറിന് 30 ശതമാനം ബാധ്യതയുണ്ടെന്നാണ് വിധിച്ചിരുന്നത്. 1995 ലാണ് സ്രബ്രനീക നഗരത്തിലെ എണ്ണായിരത്തോളം മുസ്ലിംകളെ സെർബ് സൈന്യം കൂട്ടക്കശാപ്പു ചെയ്തത്. ആദ്യമായാണ് സർക്കാറിനെതിരെ ഇത്തരത്തിലൊരു കോടതിവിധിയുണ്ടാകുന്നത്. കൂട്ടക്കൊലയിൽ മരിച്ചവരുടെ അമ്മമാരാണ് കോടതിയെ സമീപിച്ചത്. കൂട്ടക്കൊലയിൽ ബോസ്നിയൻ സെർബ് മുൻ നേതാവ് റഡോവൻ കരാജിച്ച് ഹേഗിലെ തടവറയിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
യുദ്ധക്കുറ്റം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബോസ്നിയൻ കശാപ്പുകാരൻ എന്നറിയപ്പെട്ട മുൻ സൈനിക മേധാവി റാട്കോ മിലാഡിച്ച് ജീവപര്യന്തം തടവിനെതിെര അപ്പീൽ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.