ആണവയുദ്ധം ഒഴിവാക്കിയ പെട്രോവ് ഇനി ഒാർമ
text_fieldsമോസ്കോ: ശീതയുദ്ധ കാലത്ത് ബുദ്ധിപരമായ ഇടപെടലിലൂടെ ആണവയുദ്ധം ഒഴിവാക്കിയെന്ന കീർത്തി നേടിയ മുൻ സോവിയറ്റ് ലെഫ്. കേണൽ സ്റ്റാനിസ്ലാവ് പെട്രോവ് (77) മോസ്കോയിൽ നിര്യാതനായി. റഷ്യൻ ന്യൂക്ലിയർ സെൻററിെൻറ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു പെട്രോവ്. 1983ൽ ഒരുദിവസം പെട്രോവിെൻറ മുന്നിലുള്ള കമ്പ്യൂട്ടറിൽ അമേരിക്ക ആണവ മിസൈൽ വിക്ഷേപിച്ചതിെൻറ മുന്നറിയിപ്പ് തെളിയുന്നു. അത് സാേങ്കതികപ്പിഴവാണെന്ന് തിരിച്ചറിഞ്ഞ പെട്രോവ് ഒരു തുടർനടപടിയും എടുത്തില്ല.
റഷ്യൻ കമാൻഡർമാരെ വിളിച്ച് അമേ രിക്കയുടെ മിസൈൽ വിക്ഷേപണം പ്രതിരോധിക്കാൻ നിർദേശിച്ചിരുന്നെങ്കിൽ റഷ്യ-യു.എസ് ആണവയുദ്ധത്തിന് അത് ഇടയാക്കുമായിരുന്നു. മേഘപാളികളിൽ തട്ടി പ്രതിഫലിച്ച സൂര്യകിരണങ്ങൾ യു.എസ് മിസൈലാണെന്നു തെറ്റിദ്ധരിച്ച് സോവിയറ്റ് ഉപഗ്രഹങ്ങൾ അപായശബ്ദം മുഴക്കുകയായിരുന്നു. അതാണ് പെട്രോവിെൻറ കമ്പ്യൂട്ടറിൽ തെളിഞ്ഞത്.
കമ്പ്യൂട്ടർ പിഴവ് മനസ്സിലാക്കി 23 മിനിറ്റ് കഴിഞ്ഞാണ് പെട്രോവ് വിവരമറിയിച്ചത്. പെട്രോവ് ആണവയുദ്ധം തടഞ്ഞ വ്യക്തിയാണെന്ന വാർത്ത പുറത്തുവന്നതും സോവിയറ്റ്് യൂനിയെൻറ പതനത്തിനുശേഷമാണ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് പെട്രോവിെൻറ ജീവിതം അഭ്രപാളിയിലെത്തിച്ച കാൾ ഷുമാക്കർ എന്ന സംവിധായകൻ ജന്മദിനാശംസയുമായി അദ്ദേഹത്തെ ഫോൺ വിളിച്ചപ്പോൾ മകൻ അദ്ദേഹത്തിെൻറ മരണവാർത്ത അറിയിച്ചു. കഴിഞ്ഞ മേയിലാണ് അദ്ദേഹം മരിച്ചതത്രെ. ഷുമാക്കറുടെ ട്വീറ്റിലൂടെയാണ് വിവരം അന്താരാഷ്ട്ര മാധ്യമങ്ങൾ അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.