ബഹിരാകാശത്തെത്തിയ ആദ്യ ഫ്രഞ്ച് പൂച്ചക്ക് സ്മാരകമൊരുങ്ങുന്നു
text_fieldsപാരിസ്: ലോകത്ത് ആദ്യമായി ബഹിരാകാശ യാത്ര വിജയകരമായി പൂർത്തീകരിച്ച പൂച്ചയുടെ പ്രതിമ നിർമിക്കാനുള്ള ഒരുക്കം വിജയിച്ച സന്തോഷത്തിലാണ് ഫ്രീലാൻസ് ക്രിയേറ്റിവ് ഡയറക്ടറായ മാത്യു സർജ് ഗെ.
1963ൽ ഫ്രാൻസ് ബഹിരാകാശത്തേക്ക് അയച്ച ‘ഫെലിസെെറ്റ’ യെന്ന പൂച്ചയുടെ വെങ്കലപ്രതിമയാണ് ലണ്ടനിൽ താമസമാക്കിയ സർജ് ഗെയുടെ മുന്നൊരുക്കത്തിൽ യാഥാർഥ്യമാവുന്നത്. ഫ്രാൻസിലാണ് പ്രതിമനിർമിക്കുന്നത്. സെർജിെൻറ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിലെ സന്നദ്ധ സംഘം നടത്തിയ ധനസമാഹരണ കാമ്പയിനിലൂടെ ലഭിച്ച തുകകൊണ്ടാണ് ഇൗ പൂച്ചയുടെ വെങ്കല പ്രതിമ നിർമിക്കാനൊരുങ്ങുന്നത്. 24,000 പൗണ്ട് (ഏകദേശം 20 ലക്ഷം) സമാഹരിക്കാനായതായി കാമ്പയിൻ വക്താവ് അറിയിച്ചു.
1963ൽ വാരോണിക് എ.ജി 1 എന്ന പേടകത്തിലാണ് ഫ്രാൻസ് ‘ഫെലിസെെറ്റ’യെന്ന പൂച്ചയെ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയിൽനിന്ന് 157 കിലോമീറ്ററോളം മുകളിലാണ് പൂച്ചയെ ഇറക്കിയത്. 15 മിനിറ്റിനുശേഷം ഭൂമിയിലേക്ക് പാരച്യൂട്ട് വഴി സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. മൂന്ന് മാസത്തോളം ഫ്രഞ്ച് ബഹിരാകാശ പരീക്ഷണശാലയിൽ പൂച്ചയെ പഠനത്തിന് വിധേയമാക്കുകയും ചെയ്തു. ഇൗ പൂച്ചക്ക് പിന്നാലെ നിരവധി രാജ്യങ്ങൾ ആൾക്കുരങ്ങുകളെയും നായ്ക്കളെയും കുരങ്ങുകളെയും ബഹിരാകാശത്തേക്ക് അയക്കുകയുണ്ടായി.
സോവിയറ്റ് യൂനിയനാണ് ആദ്യമായി ബഹിരാകാശത്തേക്ക് മൃഗത്തെ പരീക്ഷണാർഥം അയക്കുന്നത്. 1957 ലാണ് സ്പുട്നിക് 2 എന്ന പേടകത്തിൽ ലെയ്ക എന്ന നായെ അയച്ചത്. അൽപനേരം ബഹിരാകാശത്ത് കഴിഞ്ഞെങ്കിലും അധികം വൈകാതെ ലെയ്ക ഇഹലോകവാസം വെടിഞ്ഞു.
1961 നവംബർ 29ന് അമേരിക്ക നാസയുടെ നേതൃത്വത്തിൽ ആൾക്കുരങ്ങിനെയും ബഹിരാകാശത്തേക്ക് അയക്കുകയുണ്ടായി.ഇൗ പദ്ധതിക്ക് ഇറങ്ങിപ്പുറപ്പെടാനുണ്ടായ കരണം സെർജ് പറയുന്നു.‘‘ ആറു മാസം മുമ്പാണ് സംഭവം. ഒരു ചായക്കടയിൽ ഇരിക്കവെ കൈതുടക്കാനുള്ള തൂവാലയിൽ ആദ്യമായി ബഹിരാകാശയാത്ര നടത്തിയ പൂച്ചയുടെ അമ്പതാം വാർഷികത്തെക്കുറിച്ചുള്ള കുറിപ്പു കണ്ടു. അതിൽ ‘‘ഫെലിസെെറ്റ’യുടെ’ പേരുപോലുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂനിയൻ ബഹിരാകാശത്തേക്ക് അയച്ച പൂച്ചയായിരുന്നു അതിലുണ്ടായത്. എങ്ങനെയാണ് ‘‘ഫെലിസെെറ്റ’യെ’ ലോകം മറന്നതെന്ന് ആ നിമിഷം എന്നെ ചിന്തിപ്പിച്ചു. ലോകം മറന്നവൾക്കായി ഒരു സ്മാരകം നിർമിക്കാൻ അങ്ങനെയാണ് ഇറങ്ങിപ്പുറപ്പെടുന്നത്. ഇൗ ഉദ്യമത്തിന് മികച്ച പിന്തുണയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.