മാൻഹാട്ടനിൽ നീരാവി പൈപ്പുകൾ പൊട്ടിത്തെറിച്ചു
text_fieldsന്യൂയോർക്: ന്യൂയോർക്കിലെ മാൻഹാട്ടനിലെ ഫ്ലാറ്റിറോണിൽ ഭൂമിക്കടിയിലൂടെ നീരാവി വഹിച്ച് കടന്നുേപാവുന്ന പൈപ്പുകൾ ഉയർന്ന സമ്മർദം മൂലം പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റില്ല. പ്രാദേശിക സമയം രാവിലെ 6.40നായിരുന്നു അപകടം.
സംഭവത്തെത്തുടർന്ന് അന്തരീക്ഷത്തിൽ വൻതോതിൽ വെളുത്ത പുകയുയർന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി ചുറ്റുമുള്ള റോഡുകൾ അടച്ചു.
രാവിലെ ആയതിനാൽ നിരവധി പേരുടെ യാത്ര ഇതുമൂലം തടസ്സപ്പെട്ടു.
വായുവിൽ 70തിേലറെ അടി ഉയരത്തിൽ നീരാവി ചീറ്റിയതായും ഇതോടൊപ്പം കരിയും ചളിയും തെറിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആറുനില കെട്ടിടത്തിെൻറ ഉയരത്തിൽ പുകവമിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.