സ്റ്റീഫൻ ഹോക്കിങ്ങിന് ആദരമായി കേംബ്രിജ് പാലത്തിലെ ചുവർചിത്രം നിലനിൽക്കും
text_fieldsലണ്ടൻ: പ്രപഞ്ചരഹസ്യങ്ങളുടെ പേടകം ലോകത്തിനുമുന്നിൽ തുറന്നുതന്ന വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിെൻറ നിറമുള്ള ഒാർമകൾ ഇനി കേംബ്രിജ് നഗരത്തിൽ ജനങ്ങൾക്കു മുന്നിൽ തെളിഞ്ഞുനിൽക്കും. കേംബ്രിജ് നഗരത്തിലെ ആർഗൈൽ തെരുവിലെ മിൽ റോഡിലുള്ള റെയിൽേവ പാലത്തിൽ വരച്ചുവെച്ച സ്റ്റീഫൻ ഹോക്കിങ്ങിെൻറ ചിത്രം അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിെയന്ന നിലയിൽ നിലനിർത്താൻ തീരുമാനിച്ചു.
മാർച്ച് 14ന് അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള സ്നേഹം ചില കലാകാരന്മാർ ചേർന്ന് പ്രകടിപ്പിച്ചത് റെയിൽവേ പാലത്തിൽ വരച്ച ചിത്രങ്ങളിലൂടെയായിരുന്നു. വീൽചെയറിലിരിക്കുന്ന ഹോക്കിങ്ങിെൻറ ചിത്രത്തോടൊപ്പം ബ്ലാക്ക് ഹോളിെൻറ ചിത്രവും നൽകിയിട്ടുണ്ട്. കൂടാതെ ‘ജിജ്ഞാസയുള്ളവരാവുക’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. മാർച്ച് 25നാണ് പാലത്തിെൻറ ചുവരിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്.
തെരുവുകലാകാരന്മാർ പലപ്പോഴായി ചിത്രം വരച്ചുെവക്കാറുള്ള സ്ഥലമായിരുന്നു ഇവിടം. ഇതെല്ലാം െറയിൽപാലത്തിെൻറ ഉടമസ്ഥാവകാശമുള്ള നെറ്റ്വർക്ക് റെയിൽ മായ്ച്ചുകളയുകയായിരുന്നു പതിവ്. ഇത്തരത്തിൽചിത്രങ്ങൾ മായ്ക്കാനായി മാത്രം കമ്പനി ഒാരോ വർഷവും 35 ലക്ഷം പൗണ്ട് ചെലവഴിക്കാറുമുണ്ടായിരുന്നു. സ്റ്റീഫൻ ഹോക്കിങ്ങിെൻറ ചുവർചിത്രം മായ്ക്കരുതെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
തുടർന്ന് ഇൗ ചിത്രം പ്രതിഭാശാലിയായ ഭൗതികശാസ്ത്രജ്ഞനുള്ള ശ്രദ്ധാഞ്ജലിയെന്ന നിലയിൽ സ്ഥിരമായി നിലനിർത്താൻ നെറ്റ്വർക് റെയിൽ തീരുമാനിക്കുകയായിരുന്നു. ഏവെരയും അമ്പരപ്പിച്ച ചിത്രത്തിെൻറ ശിൽപി ആെരന്ന് കേംബ്രിജ് ന്യൂസ് വെളിപ്പെടുത്തി. കൈൽ വാർവിക് എന്ന ടാറ്റൂ കലാകാരനായിരുന്നു ചിത്രരചനയിലെ പ്രധാനി. ഇൗ ചിത്രം മായാതെ നിൽക്കുന്നത് തെന്ന അദ്ഭുതപ്പെടുത്തിയെന്ന് വാർവിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.