ഹോക്കിങ്സിെൻറ ഒാർമയിൽ നിരാലംബർക്ക് സദ്യയൊരുക്കി കുടുംബം
text_fieldsലണ്ടൻ: പൂക്കളാൽ അലങ്കരിച്ചുവെച്ച മേശമേൽ നിരത്തിവെച്ച ഭക്ഷണ പാത്രങ്ങൾക്കരികെ ഇങ്ങനൊരു കുറിപ്പുകൂടിയുണ്ടായിരുന്നു. ‘‘ഇന്നത്തെ ഉച്ചഭക്ഷണം ഹോക്കിങ് കുടുംബത്തിലെ സ്റ്റീഫെൻറ സമ്മാനമാണ്’’. ലോകമറിയുന്ന ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സിെൻറ ചലനമറ്റ ദേഹം ലോകത്തോട് വിട പറയുമ്പോൾ വെസ്ലെ മെത്തേഡിസ്റ്റ് ചർച്ചിൽ വയോധികരും അനാഥ ബാല്യങ്ങളും മാനസിക വൈകല്യം നേരിടുന്നവരും നിരാലംബരുമായ നൂറുകണക്കിന് പേർ അദ്ദേഹത്തിെൻറ ഒാർമയിൽ വിശപ്പകറ്റുകയായിരുന്നു.
ശനിയാഴ്ച സ്റ്റീഫൻ ഹോക്കിങ്സിെൻറ അന്ത്യകർമങ്ങൾക്കു മുന്നോടിയായി അദ്ദേഹത്തിെൻറ മകൾ ലൂസിയാണ് പാവപ്പെട്ടവർക്ക് ഭക്ഷണവിതരണം നടത്തുന്ന ‘ഫുഡ് സൈക്കിളിനെ’ തെൻറ പിതാവിെൻറ പേരിൽ ഭക്ഷണവിതരണം നടത്താനായി ഏൽപിച്ചത്. ജീവിച്ചിരുന്ന കാലത്ത് അനേകായിരം മനസ്സുകളിൽ അജ്ഞതയാകുന്ന വിശപ്പ് അറിവുകൊണ്ട് ശമിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞനു നൽകിയ അർഹിക്കുന്ന അന്ത്യോപചാരമായി ഇൗ ജീവകാരുണ്യപ്രവർത്തനം. സംഭാവനകൾ സ്വീകരിച്ചും ഉപയോഗിക്കാതെ മിച്ചം വരുന്ന ഭക്ഷ്യപദാർഥങ്ങൾ ഉപയോഗപ്പെടുത്തിയും നിരാലംബരെ കണ്ടെത്തി അവർക്ക് സ്ഥിരമായി സൗജന്യമായി ഭക്ഷണം നൽകുന്ന കൂട്ടായ്മയാണ് ‘ഫുഡ് ൈസക്കിൾ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.