‘വിയറ്റ്നാം യുദ്ധകാലത്ത് ഹോക്കിങ് ഉൗന്നുവടിയിൽ നടന്നിട്ടില്ല’
text_fieldsലണ്ടൻ: കടുത്ത സാമ്രാജ്യത്വ വിരോധം സ്റ്റീഫൻ ഹോക്കിങ്ങിെൻറ രാഷ്ട്രീയമായിരുന്നുവെന്ന് വരുത്താൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും അതിെൻറ ചുവടുപിടിച്ച് ചില വാർത്തമാധ്യമങ്ങളിലും വന്ന ചിത്രം വ്യാജം. വിയറ്റ്നാമിെല അമേരിക്കൻ അധിനിവേശത്തിൽ പ്രതിഷേധിക്കാൻ 1968ൽ ലണ്ടൻ നഗരത്തിൽ സംഘടിപ്പിച്ച പ്രകടനത്തിെൻറ മുന്നണിയിൽ ഇരുകൈയിലും ഉൗന്നുവടിയുമായി ഹോക്കിങ് അണിനിരക്കുന്നതാണ് പുറത്തുവന്ന ചിത്രം.
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ വനേസ റെഡ്ഗ്രേവ്, മാധ്യമ പ്രവർത്തകൻ താരിഖ് അലി തുടങ്ങിയവർക്കൊപ്പമാണ് ഹോക്കിങ് നിൽക്കുന്നത്. എന്നാൽ, അക്കാലത്ത് ഇതുപോെലാരു പ്രകടനത്തിൽ പെങ്കടുക്കുന്നത് പോയിട്ട്, നടക്കാൻ പോലുമാകാത്തവിധം ഹോക്കിങ് ചക്രക്കസേരയിലായിക്കഴിഞ്ഞിരുന്നുവെന്ന് താരിഖ് അലി പറയുന്നു.
വിയറ്റ്നാം യുദ്ധവും ഇറാഖ് അധിനിവേശവും ഉൾപെടെ അമേരിക്ക നടത്തിയ ക്രൂരതകളെ കടുത്ത ഭാഷയിൽ ഹോക്കിങ് വിമർശിച്ചിരുന്നുവെന്നും എന്നാൽ, ചിത്രത്തിലുള്ളത് അദ്ദേഹമല്ലെന്നും താരിഖ് അലി തിരുത്തി. തെറ്റുവരുത്തിയ നാഷനൽ പോർട്രെയിറ്റ് ഗാലറി ഇൗ വിശദീകരണത്തിെൻറ പശ്ചാത്തലത്തിൽ മാപ്പുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.