100 വർഷത്തിനുള്ളിൽ മനുഷ്യൻ ഭൂമി വിേടണ്ടിവരും– സ്റ്റീഫൻ ഹോക്കിങ്
text_fieldsലണ്ടൻ: ഭൂമിയുടെയും മനുഷ്യരാശിയുടെയും ദിനങ്ങൾ അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. കാലാവസ്ഥ വ്യതിയാനം, ഉൽക്ക പതനം, ജനസംഖ്യ വർധനവ് എന്നിവയിൽനിന്ന് രക്ഷനേടാൻ അടുത്ത 100 വർഷത്തിനുള്ളിൽ മനുഷ്യൻ മറ്റൊരു ഗ്രഹത്തിൽ താമസമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ബിസി ചാനലിെൻറ ‘എക്സ്പെഡിഷൻ ന്യൂ എർത്ത്’ എന്ന ഡോക്യുമെൻററിയിലാണ് ഹോക്കിങ് ആശങ്ക പങ്കുവെച്ചത്.
ഭൂമിക്കു പുറത്ത് മനുഷ്യന് എങ്ങനെ അതിജീവിക്കാൻ സാധിക്കുമെന്നറിയാൻ പരമ്പരയുടെ ഭാഗമായി ലോകത്തിെൻറ പല ഭാഗത്തും ഹോക്കിങ്ങും മുൻ വിദ്യാർഥിയായ ക്രിസ്റ്റോഫ് ഗാൽഫാർഡും യാത്ര ചെയ്യും. ബ്രിട്ടനിെൻറ ഏറ്റവും വലിയ നൂതന കണ്ടുപിടിത്തം ഏതെന്ന് തിരിച്ചറിയാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി തങ്ങളുടെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച കണ്ടുപിടിത്തത്തിന് വോട്ടുചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടും.
മനുഷ്യെൻറ അക്രമാസക്തമായ പ്രവൃത്തികളും സാേങ്കതികവിദ്യയുടെ വേഗത്തിലുള്ള വളർച്ചയും ആണവ-ജൈവ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. ആസന്നമായ ഇത്തരം സംഘർഷങ്ങളെ തടയാൻ ഒരു ലോക സർക്കാറിനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിവർഗമെന്ന നിലയിൽ മനുഷ്യർക്ക് ജീവനോടെയിരിക്കാനുള്ള കഴിവ് നഷ്ടപ്പെേട്ടക്കാമെന്നും ഹോക്കിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.