സ്റ്റീഫൻ ഹോക്കിങ്ങിന് അന്ത്യവിശ്രമം ന്യൂട്ടനും ഡാർവിനും സമീപം
text_fieldsലണ്ടൻ: ചലനമറ്റ ശരീരവുമായി ചക്രക്കസേരയിലിരുന്ന് ലോകത്തിന് ശാസ്ത്രം ചൊല്ലിക്കൊടുത്ത് വിടവാങ്ങിയ സ്റ്റീഫൻ ഹോക്കിങ്ങിന് ഒരുങ്ങുന്നത് ഉചിതമായ യാത്രയയപ്പ്. ശാസ്ത്രത്തിെൻറ ചരിത്രത്തിലെ മഹാപ്രതിഭകൾക്കൊപ്പം വെസ്റ്റ്മിനിസ്റ്റർ ആബിയിലാണ് ഹോക്കിങ്ങിന് അന്ത്യവിശ്രമ സ്ഥാനമൊരുക്കുന്നത്.
1727ൽ സർ െഎസക് ന്യൂട്ടനും 1882ൽ ചാൾസ് ഡാർവിനും അടക്കം ചെയ്യപ്പെട്ട ആബിയിലാണ് അദ്ദേഹത്തെ സംസ്കരിക്കുകയെന്ന് അധികൃതർ അറിയിച്ചു. ലണ്ടൻ നഗരത്തിെൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആബിയിലെ ദേവാലയത്തിന് ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. നിരവധി ശാസ്ത്രപ്രതിഭകളെ അടക്കംചെയ്യപ്പെട്ട സ്ഥലമാണിത്.
അവസാനമായി 1930ൽ ജോസഫ് ജോൺ തോംസൺ എന്ന ശാസ്ത്രജ്ഞനാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടത്. സംസ്കാര ചടങ്ങുകൾ ഇൗ മാസം 31ന് കേംബ്രിജ് സർവകലാശാലയിലെ ഗ്രേറ്റ് സെൻറ് മേരീസ് ചർച്ചിൽ നടക്കുമെന്ന് കുടുംബം നേരത്തേ അറിയിച്ചിരുന്നു. കുടുംബാംഗങ്ങളും സഹപ്രവർത്തകരും അടങ്ങുന്നവരാണ് ചടങ്ങിൽ പെങ്കടുക്കുക.
ഇൗ മാസം 14ന് 76ാമത്തെ വയസ്സിലാണ് സ്റ്റീഫൻ ഹോക്കിങ് മരണത്തിന് കീഴടങ്ങിയത്. പിതാവിെൻറ മരണത്തിൽ അനുശോചനമർപ്പിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അദ്ദേഹത്തിെൻറ മക്കളായ ലൂസി, റോബർട്, ടിം എന്നിവർ പറഞ്ഞു.
21ാം വയസ്സിൽ മോേട്ടാർ ന്യൂറോൺ എന്ന രോഗം ബാധിച്ച് ചക്രക്കസേരയിലായ ഹോക്കിങ്, പ്രപഞ്ചോൽപത്തിയെക്കുറിച്ചും താരാപഥങ്ങളെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങളിലൂടെയും തെൻറ അസാധാരണമായ ജീവിതത്തിലൂടെയുമാണ് ലോകത്തിന് സുപരിചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.