ഉയർന്ന മാർക്കോടെ ജയിച്ചിട്ടും ജോലിയില്ല; വാഴ്സിറ്റിക്കെതിരെ മുൻ വിദ്യാർഥിയുടെ കേസ്
text_fieldsലണ്ടൻ: രണ്ടുവർഷത്തെ കോഴ്സ് ഫസ്റ്റ് ക്ലാസോടെ പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത മുൻ വിദ്യാർഥി യൂനിവേഴ്സിറ്റിക്കെതിരെ നിയമയുദ്ധത്തിന്. ബ്രിട്ടനിലെ ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റിയാണ് പ്രതിസ്ഥാനത്ത്. 60,000 പൗണ്ട് (54 ലക്ഷം രൂപ) കോഴ്സ് ഫീ നൽകിയാണ് പോക് വോങ് എന്ന വിദ്യാർഥിനി 2011-13 കാലയളവിൽ പഠനം പൂർത്തിയാക്കിയത്. ഇൻറർനാഷനൽ ബിസിനസ് സ്ട്രാറ്റജിയായിരുന്നു വിഷയം. ലോകത്തുടനീളമുള്ള മികച്ച വ്യവസായ സ്ഥാപനങ്ങളിൽ േപ്ലസ്മെൻറ് വാഗ്ദാനത്തോടെയായിരുന്നു പഠനം തുടങ്ങിയത്.
കോഴ്സ് കഴിഞ്ഞ് വർഷങ്ങളായിട്ടും ഇൗ ബിരുദം കൊണ്ട് ഫലമൊന്നും ലഭിച്ചില്ലെന്നാണ് പരാതി. ബ്രിട്ടനിലെ വാഴ്സിറ്റികളിൽ മോശമല്ലാത്ത റാങ്കിങ് നിലനിർത്തുന്ന സ്ഥാപനമാണ് ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റി. എന്നാൽ, സ്ഥാപനത്തിൽ പലപ്പോഴും അധ്യാപകർ അകാരണമായി ക്ലാസ് മുടക്കുകയും വിദ്യാർഥികളോട് സ്വന്തമായി പഠിക്കാൻ നിർദേശിക്കുകയുമായിരുന്നുവെന്ന് പോക് വോങ് പറയുന്നു. വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച് ആശങ്കകളൊന്നുമില്ലാത്ത സ്ഥാപനങ്ങളെ നിലപാട് മാറ്റാൻ പ്രേരിപ്പിക്കുന്നതാകും തെൻറ പരാതിയെന്നാണ് വിദ്യാർഥിയുടെ പ്രതീക്ഷ.
നേരത്തെ, ഫസ്റ്റ് ക്ലാസ് ബിരുദം നൽകാത്തതിന് ഫായിസ് സിദ്ദീഖിയെന്ന യുവാവ് അടുത്തിടെ ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.