Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്​സിറ്റ്​:...

ബ്രെക്​സിറ്റ്​: ബ്രിട്ടനുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന്​ യൂറോപ്യൻ കമ്മീഷൻ

text_fields
bookmark_border
ബ്രെക്​സിറ്റ്​: ബ്രിട്ടനുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന്​ യൂറോപ്യൻ കമ്മീഷൻ
cancel

ബ്രസ്സൽസ്​: ബ്രെക്​സിറ്റുമായി ബന്ധപ്പെട്ട്​ ബ്രിട്ടനുമായി നടത്തിയ ആദ്യഘട്ട ഒത്തുതീർപ്പ്​ ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന്​ യൂറോപ്യൻ കമ്മീഷൻ . 

ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ്​ ജീൻ ക്ലൗഡ്​ ജൻകറും നടത്തിയ ചർച്ചയിലാണ്​ സുപ്രധാന പുരോഗതി കൈവരിച്ചിരിക്കുന്നത്​.  ​െഎറിഷ്​ അതിർത്തി, ബ്രിട്ടനിലെ വിവാഹമോചന ബിൽ​, പൗരൻമാരുടെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ്​ ചർച്ച നടന്ന​ത്​​.​

വടക്കൻ അയർലൻറിൽ കർശനമായ അതിർത്തി പരിശോധനയുണ്ടാവില്ലെന്ന്​ തെരേസ മേ ഉറപ്പ്​ നൽകി. സ്വതന്ത്ര അയർലൻറിൽ നിന്നും വടക്കൻ അയർലൻറിലേക്കുള്ള വ്യാപാരത്തിന് മുൻപ്​ അതി​ർത്തി പരിശോധനയുണ്ടായിരുന്നില്ല. ​ഇത്​ നിലനിർത്താൻ സ്വതന്ത്ര അയർലൻറ്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാ പ്രശ്​നങ്ങൾ കാരണം ബ്രിട്ടൻ അതിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്​.

വിവാഹ മോചന വ്യവസ്​ഥയായി  45 മുതൽ 55 ബില്ല്യൺ യൂ​േറാ നിശ്ചയിച്ചു. 30 ലക്ഷത്തോളം ബ്രിട്ടീഷ്​ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതി​​െൻറ ഭാഗമായിട്ടാണ്​ ഇതെന്ന്​ മേ കൂട്ടിചേർത്തു.

ഡിസംബർ 14,15 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ, യൂറോപ്യൻ യൂണിയൻ നേതാക്കളും, ബ്രിട്ടനും തമ്മിൽ ബ്രെക്​സിറ്റ്​ രണ്ടാം ഘട്ട ഒത്തുതീർപ്പ്​ ചർച്ചകൾ നടത്തും. 

40 വർഷത്തെ അംഗത്വത്തിന്​ ശേഷം കഴിഞ്ഞ വർഷം ജൂണിനാണ്​ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് നിൽകാൻ തീരുമാനിച്ചത്​. യൂണിയനിൽ നിന്നും 2019 ലാണ്​ ബ്രിട്ടൻ പൂർണമായും വേർപിരിയുന്നത്​. അതിന്​ മുൻപായി മൂന്ന്​ കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനുള്ള ചർച്ചകളിലാണ്​ കാര്യമായ പുരോഗതിയുണ്ടായിരിക്കുന്നത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britaineuropean unionbrexittheresa mayworld newsmalayalam news
News Summary - sufficient progress" had been made by Britain on separation issues World News
Next Story