സൂചിക്ക് സമ്മാനിച്ച ഒാക്സ്ഫഡ് ബഹുമതി പിൻവലിക്കുന്നു
text_fieldsലണ്ടൻ: റോഹിങ്ക്യൻ മുസ്ലിംകേളാടുള്ള നിലപാടിൽ പ്രതിഷേധിച്ച് ഒാങ്സാൻ സൂചിക്ക് നൽകിയ ഒാക്സ്ഫഡ് ബ ഹുമതി പിൻവലിക്കാൻ തീരുമാനം.
സൂചിയുടെ ജനാധിപത്യ പോരാട്ടങ്ങൾ മാനിച്ച് ഒാക്സ്ഫഡ് സിറ്റി കൗൺസിൽ 1997ൽ സമ്മാനിച്ച ‘ഫ്രീഡം ഒാഫ് ഒാക്സ്ഫഡ്’ ആണ് തിരിച്ചെടുക്കുന്നത്.
ബഹുമതി അവർ അർഹിക്കുന്നില്ലെന്ന് കൗൺസിൽ ഏകപക്ഷീയമായി പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
‘അഭൂതപൂർവമായ നടപടി’ എന്ന് ഇതിനെ വിശേഷിപ്പിച്ചുെകാണ്ടാണ് സിറ്റി കൗൺസിലിെൻറ മേധാവി ബോബ് പ്രിൻസ് പ്രമേയത്തെ പിന്തുണച്ചത്.
നവംബർ 27ന് ബഹുമതി പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽവരും. ഇത് സ്ഥിരീകരിക്കാൻ കൗൺസിൽ പ്രത്യേക യോഗവും ചേരും. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹയായ സൂചിക്ക് ഒാക്സ്ഫഡ് സിറ്റിയുമായി അടുത്ത ബന്ധമായിരുന്നു. 1964 മുതൽ 1967 വരെയുള്ള കാലയളവിൽ ഒാക്സ്ഫഡിലെ സെൻറ് ഹ്യൂഗ്സ് കോളജിൽ പഠിച്ച സൂചി കുടുംബവുമൊത്ത് ഇവിടെയായിരുന്നു ഏറെ വർഷങ്ങൾ താമസിച്ചത്.
റോഹിങ്ക്യൻ മുസ്ലിംകൾക്കു നേരെയുള്ള സൈന്യത്തിെൻറ വംശീയാക്രമണം തടയാതിരുന്നതിൽ കടുത്ത പ്രതിഷേധമാണ് സൂചിക്കെതിരെ അന്തർദേശീയ തലത്തിൽ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.