സ്വീഡനിൽ സ്ഫോടനം; 25 പേർക്ക് പരിക്ക്
text_fieldsസ്റ്റോക്ഹോം: തെക്കൻ സ്വീഡനിലെ ലിൻശോപിങ് നഗരത്തിൽ വൻ സ്ഫോടനം. റെസിഡൻഷ്യൽ ഏരി യയിൽ നടന്ന സ്ഫോടനത്തിൽ രണ്ടു കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. അഞ്ചുനില കെട്ടിടത്ത ിെൻറ ബാൽക്കണികളും ചുമരുകളും ഉൾപ്പെടെയാണ് തകർന്നത്.
പരിക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഏതാനും വർഷങ്ങളായി സ്വീഡനിൽ വിവിധ സംഘങ്ങൾ തമ്മിലുള്ള അക്രമം ശക്തമായിരുന്നു. ഇതിനെ തുടർന്ന് സ്ഫോടനങ്ങളും പതിവാണ്. അതിെൻറ തുടർച്ചയാണിതെന്നാണ് പൊലീസിെൻറ നിഗമനം. സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.