നൊബേലിന് ബദലുമായി സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ
text_fieldsസ്റ്റോക്ഹോം: ലൈംഗിക, അഴിമതി ആേരാപണങ്ങളിൽ മുങ്ങിക്കുളിച്ച സ്വീഡിഷ് അക്കാദമിേയാടുള്ള പ്രതിഷേധസൂചകമായി സ്വീഡനിലെ 100ലധികം വരുന്ന ബുദ്ധിജീവികളും സാഹിത്യ പ്രവർത്തകരും ചേർന്ന് നൊബേൽ പുരസ്കാരത്തിന് ബദൽ പുരസ്കാരവുമായി രംഗത്തെത്തി. വിവാദങ്ങളെത്തുടന്ന് സ്വീഡിഷ് അക്കാദമി ഇൗ വർഷത്തെ സാഹിത്യ നൊബേല്‍ സമ്മാന പ്രഖ്യാപനം 2019ലേക്ക് മാറ്റിവെച്ചരുന്നു. പുരസ്കാര നിർണയത്തിലും മറ്റും നിലനിൽക്കുന്ന വേർതിരിവ്, ധിക്കാരം, ലിംഗ വേർതിരിവ് എന്നിവക്ക് പരിഹാരം എന്നനിലക്കാണ് എഴുത്തുകാർ, കലാകാരന്മാർ, പത്രപ്രവർത്തകർ എന്നിവരടങ്ങിയ പ്രതിഷേധക്കാർ പുതിയ പുരസ്കാരം മുന്നോട്ടുവെക്കുന്നത്.
1786ല്‍ സ്വീഡനിലെ ഗുസ്താവ് മൂന്നാമന് രാജാവ് സ്ഥാപിച്ച സ്വീഡിഷ് അക്കാദമിയുടെ യോഗങ്ങളും തീരുമാനങ്ങളും പരമരഹസ്യമാണെങ്കിൽ പുതിയ പുരസ്കാരത്തിെൻറ നിർണയവും മറ്റും കൂടുതൽ സുതാര്യമാണ്. 1,13,000 ഡോളർ (ഏകദേശം 77 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം നൊബേൽ സമ്മാനവിതരണ ദിവസമായ ഡിസംബർ 10ന് തന്നെയാണ് സമ്മാനിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംഭാവനകൾ സ്വീകരിച്ചും ജനങ്ങളിൽനിന്ന് പിരിച്ചുമാണ് സമ്മാനത്തുക കണ്ടെത്തിയത്. സ്വീഡനിലെ ലൈബ്രേറിയന്മാരോട് ജൂലൈ എട്ടിനുമുമ്പ് രണ്ട് എഴുത്തുകാരെ വീതം നാമനിർദേശം ചെയ്യാൻ ആവശ്യപ്പെടുകയും ഇതിൽ ഏറ്റവും കൂടുതൽ വോട്ടുലഭിക്കുന്ന ആളുകളെ ഒാൺലൈൻ വോെട്ടടുപ്പിന് അർഹരാക്കുകയും ചെയ്യും. ഒാൺലൈൻ വോെട്ടടുപ്പിൽ സ്വീഡിഷ് ജനതക്കും പുറത്തുനിന്നുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയും. നാമനിർദേശങ്ങളുടെയും വോെട്ടടുപ്പിെൻറയും അടിസ്ഥാനത്തിൽ ജൂറി രണ്ടു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയും തിരഞ്ഞെടുക്കും. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അന്തിമവിജയിയെ ഒക്ടോബർ 14നാണ് പ്രഖ്യാപിക്കുക.
ഹോളിവുഡിലെ ‘മീ ടൂ’ പ്രചാരണത്തിെൻറ ചുവടുപിടിച്ച് 18 യുവതികൾ നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്സണിെൻറ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിനെതിരെ ലൈംഗിക ആരോപണവുമായി കഴിഞ്ഞ നവംബറിൽ രംഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങൾക്ക് തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.